നി​ല​ന്പൂ​രി​ന്‍റെ വ​ന​വി​ഭ​വ​ങ്ങ​ൾ ജി​ല്ല​യി​ൽ എ​ല്ലാ​യി​ട​ത്തുമെത്തും
Tuesday, May 19, 2020 11:13 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ന്‍റെ വ​ന ഉ​ത്പ​ന്ന​ങ്ങ​ൾ ഇ​നി മൊ​ബൈ​ൽ വ​ന​ശ്രീ യൂ​ണി​റ്റി​ലൂ​ടെ ജി​ല്ല​യി​ൽ എ​ല്ലാ​യി​ട​ത്തും ല​ഭ്യ​മാ​കും. വ​ന​വി​ഭ​വ​ങ്ങ​ളു​മാ​യി സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ഫ്ളാ​ഗ്ഓ​ഫ് നി​ല​ന്പൂ​ർ നോ​ർ​ത്ത് ഡി​വി​ഷ​ൻ ഡി​എ​ഫ്​ഒ വ​ർ​ക്ക​ഡ് യോ​ഗേ​ഷ് നി​ൽ​ക​ണ്ഠ് നി​ർ​വ​ഹി​ച്ചു.

കോ​വി​ഡ് 19 നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഫ​ല​മാ​യി ആ​ദി​വാ​സി​ക​ൾ ശേ​ഖ​രി​ക്കു​ന്ന വ​ന​വി​ഭ​വ​ങ്ങ​ൾ വാ​ങ്ങി വി​ൽ​പ്പ​ന ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ല​ന്പൂ​ർ നോ​ർ​ത്ത് വ​നം ഡി​വി​ഷ​ന്‍റെ കീ​ഴി​ലു​ള്ള വ​ന​ശ്രീ എ​ക്കോ ഷോ​പ്പ് വ​ന​ശ്രീ ഉ​ത്പ​ന്ന​ങ്ങ​ൾ വി​ല​ക്കു​റ​വി​ൽ വി​റ്റ​ഴി​ക്കാ​ൻ സ​ഞ്ച​രി​ക്കു​ന്ന മൊ​ബൈ​ൽ യൂ​ണി​റ്റ് തു​ട​ങ്ങി​യ​ത്.

എ​സി​എ​ഫ് ജോ​സ് മാ​ത്യു, റെ​യ്ഞ്ച് ഓ​ഫീ​സ​ർ​മാ​രാ​യ ഇം​റോ​സ് ഏ​ലി​യാ​സ് ന​വാ​സ്, അ​ബ്ദു​ൾ ല​ത്തീ​ഫ്, പി. ​രാ​ജീ​വ്, നി​ഷാ​ൽ, ഡെ​പൂ​ട്ടി റെ​യ്ഞ്ച് ഓ​ഫീ​സ​ർ കെ.​ഗി​രി​ശ​ൻ,
ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​മു​ഹ​മ്മ​ദ്, ഇ.​എ​ൻ.​ദേ​വ​ദാ​സ്, ദൃ​ശ്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജി​ല്ല​യി​ൽ ഉ​ട​നീ​ളം പ​ര്യാ​ട​നം ന​ട​ത്തു​ന്ന വാ​ഹ​ന​ത്തി​ൽ കാ​ട്ടു​തേ​ൻ, ചെ​റു​തേ​ൻ, യൂ​ക്കാ​ലി​പ്റ്റ​സ് ഓ​യി​ൽ, പു​ൽ​തൈ​ലം, ക​സ്തൂ​രി മ​ഞ്ഞ​ൾ, ച​ന്ദ​ന​സോ​പ്പു​ക​ൾ എ​ന്നി​വ​യു​ണ്ട്. ആ​ദി​വാ​സി​ക​ൾ കാ​ട്ടി​ൽ നി​ന്ന് ശേ​ഖ​രി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്ന നി​ല​യി​ൽ മാ​യം ക​ല​രാ​ത്ത വി​ഭ​വ​ങ്ങ​ളാ​ണ് ല​ഭി​ക്കു​ക.