ക​രു​ത​ലി​ന്‍റെ ക​രു​ത്തി​ൽ രോ​ഗ​മു​ക്ത​നാ​യ മു​സ്ത​ഫ​യും ആ​ശു​പ​ത്രി വി​ട്ടു
Thursday, April 9, 2020 10:56 PM IST
മ​ല​പ്പു​റം: കോ​വി​ഡ്- 19 എ​ന്ന മ​ഹാ​വ്യാ​ധി​ക്കെ​തി​രേ പൊ​രു​തു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​നും ആ​രോ​ഗ്യ വ​കു​പ്പി​നും വീ​ണ്ടും അ​ഭി​മാ​നി​ക്കാം. മ​ല​പ്പു​റം ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കു ശേ​ഷം രോ​ഗ​മു​ക്ത​നാ​യ തി​രൂ​ർ പൊ​ൻ​മു​ണ്ടം പാ​റ​മ്മ​ൽ സ്വ​ദേ​ശി പ​ന്നി​ക്കോ​റ മു​ഹ​മ്മ​ദ് മു​സ്ത​ഫ (46)യും ​ആ​ശു​പ​ത്രി​യി​ൽ നി​ന്നു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി.
കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​മാ​യ മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്നു 13 ദി​വ​സം നീ​ണ്ട വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കും പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​നും ശേ​ഷ​മാ​ർ​ജി​ച്ച ക​രു​ത​ലി​ന്‍റെ ക​രു​ത്തി​ൽ വൈ​റ​സി​നെ അ​തി​ജീ​വി​ച്ച് മു​സ്ത​ഫ പു​തു ജീ​വി​ത​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ച​പ്പോ​ൾ ആ ​അ​ഭി​മാ​ന മു​ഹൂ​ർ​ത്തം ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും സ്വീ​ക​രി​ക്കാ​നെ​ത്തി​യ​വ​രും മ​ധു​രം പ​ങ്കി​ട്ട് അ​വി​സ്മ​ര​ണീ​യ​മാ​ക്കി. കൈ​വി​ട്ടു പോ​കു​മെ​ന്നു ക​രു​തി​യ ജീ​വി​തം തി​രി​കെ ല​ഭി​ച്ച​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു മു​സ്ത​ഫ. ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​നു പു​റ​ത്തെ​ത്തി സ​ർ​ക്കാ​രി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ​യും ക​രു​ത​ലി​നും സ്നേ​ഹ​ത്തി​നും ത​നി​ക്കു ല​ഭി​ച്ച മി​ക​ച്ച ചി​കി​ത്സ​യ്ക്കും പ​രി​ച​ര​ണ​ത്തി​നും ന​ന്ദി പ​റ​യു​ന്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ണ്ഠ​മി​ട​റി.
ദു​ബാ​യി​ൽ നി​ന്നു മാ​ർ​ച്ച് 21 ന് ​നാ​ട്ടി​ലെ​ത്തി​യ​തു മു​ത​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ച് മാ​തൃ​ക​യാ​യ പ്ര​വാ​സി കൂ​ടി​യാ​ണ് മു​ഹ​മ്മ​ദ് മു​സ്ത​ഫ. സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തു മു​ത​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടു​കാ​രെ​ല്ലാം വീ​ട്ടി​ൽ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. രോ​ഗ​മു​ക്ത​നാ​യി പു​റ​ത്തി​റ​ങ്ങി​യ മു​സ്ത​ഫ​യെ സ്വീ​ക​രി​ച്ച് വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ അ​യ​ൽ​വാ​സി​യും വാ​ർ​ഡ് അം​ഗ​വു​മാ​യ എ. ​അ​ബ്ദു​ൾ ഗ​ഫൂ​റാ​ണ് എ​ത്തി​യ​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് മു​സ്ത​ഫ​യ്ക്ക് വേ​ഗ​ത്തി​ൽ കോ​വി​ഡ് രോ​ഗ​വി​മു​ക്തി നേ​ടാ​ൻ സ​ഹാ​യി​ച്ച​തെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ല​പ്പു​റം ജി​ല്ല​യി​ലെ ആ​ദ്യ കോ​വി​ഡ് ബാ​ധി​ത വ​ണ്ടൂ​ർ വാ​ണി​യ​ന്പ​ലം സ്വ​ദേ​ശി​നി മ​റി​യ​ക്കു​ട്ടി​ക്കു പി​റ​കെ മു​ഹ​മ്മ​ദ് മു​സ്ത​ഫ​യും രോ​ഗ​മു​ക്ത​നാ​വു​ന്പോ​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കൂ​ട്ടാ​യ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വി​ജ​യ​മാ​വു​ക​യാ​ണി​ത്.
ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ചി​കി​ത്സി​ച്ച ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, മ​റ്റു ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രെ​ല്ലാം ക​ര​ഘോ​ഷ​ങ്ങ​ളോ​ടെ​യാ​ണ് മു​ഹ​മ്മ​ദ് മു​സ്ത​ഫ​യെ വീ​ട്ടി​ലേ​ക്ക് യാ​ത്ര​യാ​ക്കി​യ​ത്. ഇ​നി​യും 14 ദി​വ​സം കൂ​ടി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രാ​നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.
മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം.​പി. ശ​ശി, സൂ​പ്ര​ണ്ടും കോ​വി​ഡ് ജി​ല്ലാ സ​ർ​വൈ​ല​ൻ​സ് ഓ​ഫീ​സ​റു​മാ​യ ഡോ. ​കെ.​വി. ന​ന്ദ​കു​മാ​ർ, നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​ഷി​നാ​സ് ബാ​ബു തു​ട​ങ്ങി​യ​വ​ർ മു​സ്ത​ഫ​യെ യാ​ത്ര​യാ​ക്കാ​നു​ണ്ടാ​യി​രു​ന്നു.