അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കു ഭ​ക്ഷണക്കി​റ്റൊ​രു​ക്കി കു​ടും​ബ​ങ്ങ​ൾ
Thursday, April 9, 2020 10:56 PM IST
മ​ല​പ്പു​റം: അ​തി​ഥി​ക​ളെ ദൈ​വ​ത്തെ​പ്പോ​ലെ കാ​ണ​ണ​മെ​ന്ന ചി​ന്ത​യാ​ണ് കോ​വി​ഡ് കാ​ല​ത്ത് ര​ക്ഷി​താ​ക്ക​ൾ മ​ക്ക​ൾ​ക്ക് ന​ൽ​കു​ന്ന ന​ല്ല പാ​ഠം. കോ​വി​ഡി​നെ തു​ട​ർ​ന്നു ലോ​ക്ക് ഡൗ​ണി​ലാ​യ ജി​ല്ല​യി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കു ര​ണ്ടാം ഘ​ട്ട​മാ​യി സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ഭ​ക്ഷ്യ കി​റ്റു​ക​ൾ ത​യാ​റാ​ക്കു​ന്ന തി​ര​ക്കി​ലാ​ണ് മ​ല​പ്പു​റം വി​ല്ലേ​ജ് ഓ​ഫീ​സ​ർ കെ. ​ര​വീ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മു​ണ്ടു​പ​റ​ന്പ് എ​ൻ​ജി​ഒ ക്വാ​ർ​ട്ടേ​ഴ്സി​ലെ കു​ട്ടി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള കു​ടും​ബാം​ഗ​ങ്ങ​ൾ. വി​ദ്യാ​ല​യ​ങ്ങ​ൾ അ​ട​ച്ചി​ട്ടും കൂ​ടെ​യി​രി​ക്കാ​ൻ സ​മ​യം കി​ട്ടാ​ത്ത ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പ​മി​രി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ക്കി കു​ട്ടി​ക​ളും ഇ​വ​രോ​ടൊ​പ്പം കൂ​ടു​ക​യാ​യി​രു​ന്നു. ടെ​ലി​വി​ഷ​നി​ലെ​യും മൊ​ബൈ​ൽ ഫോ​ണി​ലെ​യും വെ​ർ​ച്വ​ൽ കാ​ഴ്ച​ക​ളി​ൽ നി​ന്നു മാ​റി ജീ​വി​ത​ത്തി​ൽ ത​ങ്ങ​ൾ​ക്കും ചി​ല​തൊ​ക്കെ ചെ​യ്യാ​നാ​കു​മെ​ന്നു കൂ​ടി​യാ​ണ് ഈ ​കു​ട്ടി​ക്കൂ​ട്ട​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​ത്.
മ​ല​പ്പു​റം വി​ല്ലേ​ജ് പ​രി​ധി​യി​ലു​ള്ള 300 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് മു​ണ്ടു​പ​റ​ന്പി​ലെ എ​ൻ​ജി​ഒ ക്വാ​ർ​ട്ടേ​ഴ്സി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ കി​റ്റു​ക​ൾ ത​യാ​റാ​ക്കി​യ​ത്. അ​രി, പ​ഞ്ച​സാ​ര, പ​രി​പ്പ്, ക​ട​ല, ചെ​റു​പ​യ​ർ, സ​വാ​ള, ഉ​രു​ള​ക്കി​ഴ​ങ്ങ്, പാ​ച​ക എ​ണ്ണ തു​ട​ങ്ങി ഒ​രാ​ഴ്ച​ത്തേ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ കി​റ്റു​ക​ളാ​ണ് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ വ​ഴി ന​ൽ​കു​ന്ന​ത്. ലോ​ക്ക് ഡൗ​ണി​ൽ ജോ​ലി​യി​ല്ലാ​താ​യ അ​തി​ഥി തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ​ക്കു സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ ദേ​ശീ​യ ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ചി​ട്ടു​ണ്ട്.