ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞു
Thursday, April 9, 2020 10:56 PM IST
നി​ല​ന്പൂ​ർ: കോ​വി​ഡ്-19 ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 154 പേ​ർ. ചാ​ലി​യാ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ വ​കു​പ്പും ഒ​രേ മ​ന​സോ​ടെ പ്ര​വ​ർ​ത്തി​ച്ച​പ്പോ​ൾ ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ കൊ​വി​ഡ് 19 തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നീ​രി​ക്ഷ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന 340 എ​ന്ന സം​ഖ്യ​യി​ൽ നി​ന്ന് ഇ​ത് 154 ആ​യി കു​റ​ഞ്ഞു.
23 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ഭ​ക്ഷ​ണ കി​റ്റ് ന​ൽ​കി​യി​രു​ന്ന​ത്. വ​ള​രെ കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പ്പെ​ട​ലാ​ണ് ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലു​ണ്ടാ​യ​ത്.
ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ, മ​ത സം​ഘ​ട​ന​ക​ൾ എ​ല്ലാ​വ​രും ഒ​രേ മ​ന​സോ​ടെ സ​ർ​ക്കാ​ർ നി​ർ​ദേ​ശം പാ​ലി​ച്ചാ​ണ് മു​ന്നോ​ട്ടു പോ​കു​ന്ന​ത്. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി, ചാ​ലി​യാ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് എ​ന്നി​വ​ർ ചാ​ലി​യാ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​സ്ക് എ​ത്തി​ച്ചു ന​ൽ​കി. യു​വ​ജ​ന സം​ഘ​ട​ന​ക​ൾ നാ​ടി​ന്‍റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും കൈ ​ക​ഴു​ക​ൽ കോ​ർ​ണ​റു​ക​ൾ സ്ഥാ​പി​ച്ചു. ഇ​തോ​ടെ ചാ​ലി​യാ​റി​ൽ നീ​രി​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞു വ​രു​ന്ന​ത് ഏ​റെ ആ​ശ്വാ​സം പ​ക​രു​ന്ന വാ​ർ​ത്ത​യാ​യി.