ഡ്രോ​ണ്‍ നി​രീ​ക്ഷ​ണ​ത്തി​ൽ ചീ​ട്ടു​ക​ളി സം​ഘം പി​ടി​യി​ൽ
Thursday, April 9, 2020 10:56 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഡ്രോ​ണ്‍ നി​രീ​ക്ഷ​ണ​ത്തി​ൽ വ​ൻ ചീ​ട്ടു​ക​ളി സം​ഘം പി​ടി​യി​ൽ. പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി പി.​സി ഹ​രി​ദാ​സി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം മ​ങ്ക​ട പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ രാ​മ​പു​രം വ​ലി​യ​കു​ള​ത്തു ഡ്രോ​ണ്‍ നി​രീ​ക്ഷ​ണ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​മാ​യി വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ട​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ചീ​ട്ടു​ക​ളി സം​ഘം വ​ല​യി​ലാ​യ​ത്.
തു​ട​ർ​ന്നു മ​ങ്ക​ട ഇ​ൻ​സ്പെ​ക്ട​ർ സി.​എ​ൻ.സു​കു​മാ​ര​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം എ​സ്ഐ പ്ര​ദീ​പ്കു​മാ​റും സം​ഘ​വും ഡി​വൈ​എ​സ്പി​യു​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​വും വേ​ഷം മാ​റി​യെ​ത്തി ചീ​ട്ടു​ക​ളി ന​ട​ക്കു​ന്ന കെ​ട്ടി​ടം വ​ള​ഞ്ഞു സം​ഘ​ത്തെ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു.
ഇ​വ​രി​ൽ നി​ന്നു 31,990 രൂ​പ പി​ടി​ച്ചെ​ടു​ത്തു. മ​ങ്ക​ട ഇ​ൻ​സ്പെ​ക്ട​ർ സി.​എ​ൻ സു​കു​മാ​ര​ൻ, എ​സ്ഐ പ്ര​ദീ​പ് കു​മാ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്്പി​യു​ടെ പ്ര​ത്യേ​ക സ്വ​കാ​ഡ് അം​ഗ​ങ്ങ​ളാ​യ എ​സ്ഐ സി.​പി മു​ര​ളി, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ കൃ​ഷ്ണ​കു​മാ​ർ, മ​നോ​ജ്കു​മാ​ർ, വി​പി​ൻ, മ​ങ്ക​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ കെ. ​വി​നോ​ദ്, അ​ബ്ദു​ൾ സ​ലാം നെ​ല്ലാ​യ, ബി​ന്ദു മു​ര​ളി, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ര​ഘു​നാ​ഥ്, സ​തീ​ഷ്, പ്ര​വീ​ണ്‍, ഷെ​മീ​ർ, ര​ജീ​ഷ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.