എല്ലാ തൊഴിലാളികൾക്കും പ​രി​ഗ​ണ​ന വേ​ണ​മെ​ന്ന്
Thursday, April 9, 2020 10:56 PM IST
അ​ങ്ങാ​ടി​പ്പു​റം : അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കു ന​ൽ​കു​ന്ന പ​രി​ഗ​ണ​ന​യെ​ങ്കി​ലും നാ​ട്ടു​കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ന​ൽ​കാ​ൻ അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് ത​യാ​റാ​ക​ണ​മെ​ന്നു യു​ഡി​എ​ഫ് മെം​ബ​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് 19 മൂ​ലം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കു ന​ൽ​കു​ന്ന പ​രി​ഗ​ണ​ന​യും സ​ഹാ​യ​വും ലോ​ക്ക്ഡൗ​ണ്‍ മൂ​ലം ക​ഷ്ട​പ്പാ​ടും പ​ട്ടി​ണി​യു​മാ​യി ക​ഴി​യു​ന്ന പ​ഞ്ചാ​യ​ത്തി​ലെ കൂ​ലി​വേ​ല​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും ന​ൽ​ക​ണ​മെ​ന്നു അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് ന​ൽ​കി​യ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
വീ​ടു​ക​ളി​ൽ കി​ട​പ്പി​ലാ​യ രോ​ഗി​ക​ൾ, വൃ​ക്ക, കാ​ൻ​സ​ർ രോ​ഗി​ക​ൾ, വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ രോ​ഗ​ങ്ങ​ൾ മൂ​ലം ക​ഷ്ട​പ്പെ​ടു​ന്ന വ​യോ​ജ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ​ക്ക​ല്ലാം ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും മ​രു​ന്നു​ക​ളും അ​വ​രു​ടെ വീ​ട്ടി​ലെ​ത്തി​ക്കു​മെ​ന്നും ഇ​തി​ന്‍റെ​യെ​ല്ലാം ചു​മ​ത​ല ത​ദ്ദേ​ശ ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്കാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി​യും ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി​യും ആ​വ​ർ​ത്തി​ച്ച് പ്ര​ഖ്യാ​പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ മേ​ൽ​പ​റ​ഞ്ഞ വി​ഭാ​ഗ​ക്കാ​ർ​ക്കൊ​ന്നും ഇ​ത്ത​രം സ​ഹാ​യ​ങ്ങ​ൾ വീ​ടു​ക​ളി​ലെ​ത്തി​ച്ച് ന​ൽ​കി​യി​ട്ടി​ല്ലെ​ന്നു ക​ത്തി​ൽ പ​രാ​തി​പ്പെ​ട്ടു.
അ​ടി​യ​ന്തര​മാ​യി ഇ​തി​നെ​ല്ലാ​മു​ള്ള ന​ട​പ​ടി​ക​ൾ എ​ടു​ക്ക​ണ​മെ​ന്നു ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ്ര​തി​പ​ക്ഷ മെം​ബ​ർ​മാ​രാ​യ ഷ​ബീ​ർ ക​റു​മു​ക്കി​ൽ, അ​ബു ത്വാ​ഹി​ർ ത​ങ്ങ​ൾ, സ​ലാം ആ​റ​ങ്ങോ​ട​ൻ, പി.​കെ.സു​ബ്ര​മ​ണ്യ​ൻ, ഹാ​ജ​റ ഹു​സൈ​ൻ, ഫെ​ബി​ല ബേ​ബി എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.