കെ.​എം മാ​ണി ച​ര​മ​ദി​നാ​ച​ര​ണം: കാ​രു​ണ്യപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി
Thursday, April 9, 2020 10:56 PM IST
ക​രു​വാ​ര​കു​ണ്ട്: മു​ൻ മ​ന്ത്രി​യും ക​ർ​ഷ​ക നേ​താ​വു​മാ​യി​രു​ന്ന കെ.​എം.മാ​ണി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​കാ​ച​ര​ണ ച​ട​ങ്ങു​ക​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം ക​രു​വാ​ര​കു​ണ്ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ച്ചു. കോ​വി​ഡ് 19 വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​രു​വാ​ര​കു​ണ്ടി​ലെ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​ർ​ക്ക് മാ​സ​്ക്കു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യാ​ണ് സാ​മൂ​ഹ്യ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ച​ത്.
ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ഡി.ജോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.​നാ​ണ്യ​വി​ള​ക​ളും കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളും വാ​ങ്ങാ​നാ​ളി​ല്ലാ​തെ ക​ഷ്ട​പ്പെ​ടു​ന്ന ചെ​റു​കി​ട ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ടി​യ​ന്തി​ര​മാ​യി സ​ർ​ക്കാ​ർ സ​ഹാ​യ​ധ​ന പാ​ക്കേ​ജു​ക​ൾ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും മ​ല​യോ​ര ക​ർ​ഷ​ക​ർ​ക്കു നേ​രി​ട്ട് എ​ത്തി​ക്ക​ണ​മെ​ന്നും ജോ​യി ആ​വ​ശ്യ​പ്പെ​ട്ടു.
വ​ണ്ടൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത് പു​തു​പ്പ​റ​ന്പി​ൽ, ഓ​ട്ടോ​ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് കെ.​ശ​ങ്ക​ര​നു മാ​സ്കു​ക​ളും കി​റ്റും കൈ​മാ​റി. ച​ട​ങ്ങി​ൽ ബെ​ൻ ജോ​യ് താ​ഴ​ത്തേ​ൽ പ്ര​സം​ഗി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നു 300 മാ​സ്കു​ക​ൾ ടി.​ഡി ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൈ​മാ​റി​യി​രു​ന്നു.