കൊ​റോ​ണ ദി​ന​ത്തി​ൽ കാ​രു​ണ്യ​വ​ഴി​യി​ലൂ​ടെ
Thursday, April 9, 2020 10:54 PM IST
നി​ല​ന്പൂ​ർ: കൊ​റോ​ണ​ദി​ന​ങ്ങ​ളി​ൽ കാ​രു​ണ്യ വ​ഴി​യി​ലൂ​ടെ ഇ​ടി​വ​ണ്ണ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ലെ ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് ഗ്രൂ​പ്പ്. ലോ​ക് ഡൗ​ണ്‍ നാ​ളു​ക​ളി​ൽ ദു​രി​ത​ത്തി​ലാ​യ​വ​ർ​ക്ക് താ​ങ്ങും ത​ണ​ലു​മാ​യി ഇ​വ​ർ രം​ഗ​ത്തു​ണ്ട്. ഇ​ട​വ​ക വി​കാ​രി ഫാ.​ഡൊ​മി​നി​ക് വ​ള​കൊ​ടി​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​നം. ഇ​ട​വ​ക​ക്ക് കീ​ഴി​ലും മ​റ്റു​ള്ള​വ​ർ​ക്കു​മാ​യി 35 ഓ​ളം രോ​ഗി​ക​ൾ​ക്ക് മ​രു​ന്നു​ക​ൾ എ​ത്തി​ച്ചു ന​ൽ​കു​ന്ന​ത് കൂ​ടാ​തെ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ഭ​ക്ഷ്യ കി​റ്റു​ക​ളും ന​ൽ​കു​ന്നു​ണ്ട്.
സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ഹാ​യ​ത്തോ​ടെ കി​ട​പ്പ് രോ​ഗി​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ ജി​ല്ല​ക്ക് പു​റ​ത്തു നി​ന്ന​ട​ക്കം മ​രു​ന്ന് എ​ത്തി​ച്ച് ന​ൽ​കു​ന്നു. പ്ര​ള​യ​കാ​ല​ത്തും മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഈ ​ഗ്രൂ​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്. ഈ ​നാ​ളു​ക​ളി​ൽ പ​ണ​മി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ മ​രു​ന്നും ഭ​ക്ഷ​ണ​വും ആ​ർ​ക്കും ല​ഭി​ക്കാ​തെ പോ​ക​രു​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.