സൗ​ജ​ന്യ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് വി​ത​ര​ണം തു​ട​ങ്ങി
Thursday, April 9, 2020 10:54 PM IST
എ​ട​ക്ക​ര: കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ കാ​ർ​ഡു​ട​മ​ക​ൾ​ക്കും സ​ർ​ക്കാ​ർ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന ഭ​ക്ഷ്യ കി​റ്റി​ന്‍റെ വി​ത​ര​ണം നി​ല​ന്പൂ​ർ താ​ലൂ​ക്കി​ൽ തു​ട​ങ്ങി. ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ വ​ഴി​ക്ക​ട​വ് മാ​വേ​ലി സ്റ്റോ​റി​ന്‍റെ പ​രി​ധി​യി​ലെ ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് വ്യാ​ഴാ​ഴ്ച വി​ത​ര​ണം ചെ​യ്തു.
എ​എവൈ. വി​ഭാ​ഗ​ത്തി​ലു​ള്ള(​മ​ഞ്ഞ കാ​ർ​ഡ്) 10810 കാ​ർ​ഡു​ക​ളാ​ണ് നി​ല​ന്പൂ​ർ താ​ലൂ​ക്കി​ലു​ള്ള​ത്. ഇ​തി​ൽ 3065 പേ​ർ ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രാ​ണ്. അ​വ​രു​ടെ ഇ​ട​യി​ൽ ഏ​റ്റ​വും ഉ​ൾ​സ്ഥ​ല​ങ്ങ​ളി​ൽ ക​ഴി​യു​ന്ന 626 കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ അ​വ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി​ച്ച് ന​ൽ​കു​ക​യാ​ണ് ചെ​യ്ത​ത്.

പ​ലി​ശ​ര​ഹി​ത സ്വ​ർ​ണ പ​ണ​യ വാ​യ്പ പ​ദ്ധ​തി

എ​ട​ക്ക​ര: ലോ​ക്ക് ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സാ​ന്പ​ത്തി​ക പ്ര​യാ​സം നേ​രി​ടു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി എ​ട​ക്ക​ര ഈ​സ്റ്റ് ഏ​റ​നാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഏ​പ്രി​ൽ 13 മു​ത​ൽ മെ​യ് 13 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ര​ണ്ട് മാ​സ​ത്തേ​ക്ക് 10000 രൂ​പ വ​രെ പ​ലി​ശ ര​ഹി​ത സ്വ​ർ​ണ്ണ പ​ണ​യ വാ​യ്പ പ​ദ്ധ​തി ആ​രം​ഭി​ച്ച​താ​യി ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ബാ​ബു തോ​പ്പി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൗ​ക്ക​ത്ത് ഹു​സൈ​ൻ, സെ​ക്ര​ട്ട​റി വി.​മ​നോ​ജ് കു​മാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.