ചോ​ക്കാ​ട്ട് കാ​ട്ടാ​ന​ക​ളു​ടെ വി​ള​യാ​ട്ടം
Thursday, April 9, 2020 10:54 PM IST
കാ​ളി​കാ​വ്: ചോ​ക്കാ​ട്ട് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ വി​ള​യാ​ട്ടം. ഗേ​റ്റു​ക​ളും ക​ന്പി​വേ​ലി​ക​ളും ത​ക​ർ​ത്ത കാ​ട്ടാ​ന കൂ​ട്ട​ത്തി​ന്‍റെ മു​ന്നി​ൽ നി​ന്നു ക​ർ​ഷ​ക​നാ​യ വ​ട​ക്കേ​ൽ തോ​മ​സ് ജോ​ർ​ജ് ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്. വ​ള്ളി​പ്പൂ​ള മ​രു​ത​ങ്കാ​ട് കു​റി​ഞ്ഞി​യ​ന്പ​ലം പ്ര​ദേ​ശ​ത്ത് ബു​ധ​നാ​ഴ്ച രാ​ത്രി​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി വ​ൻ​തോ​തി​ൽ നാ​ശ​ന​ഷ്ടം വ​രു​ത്തി. പു​ല്ല​ങ്കോ​ട് എ​സ്റ്റേ​റ്റ് ഗേ​റ്റു​ക​ളും തൂ​ണു​ക​ളും പൂ​ർ​ണ​മാ​യി ത​ക​ർ​ത്താ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലേ​ക്കി​റ​ങ്ങി​യ​ത്. വ​ള്ളി​പ്പൂ​ള​യി​ലെ വൃ​ദ്ധ​യാ​യ പി​ലാ​ക്കാ​ട​ൻ ആ​യ​മ്മ​യു​ടെ വീ​ടി​നോ​ട് ചേ​ർ​ന്നാ​ണ് ആ​ന​ക​ൾ ആ​ദ്യം ത​ന്പ​ടി​ച്ച​ത്.
വാ​ഴ​ക​ളും ക​മു​കു​ക​ളും മ​റ്റു കൃ​ഷി​ക​ളും വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ച കാ​ട്ടാ​ന​ക​ൾ അ​യ്യ​ണ​ൻ അ​യ്യ​പ്പ​ന്‍റെ വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള പ്ലാ​വി​ൽ നി​ന്നു ച​ക്ക​ക​ൾ പ​റി​ക്കു​ക​യും ബാ​ത്ത് റൂം ​ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു.​കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണം ഭ​യ​ന്നു വീ​ട്ടി​ലു​ള്ള​വ​രെ​യെ​ല്ലാം വി​ളി​ച്ചു​ണ​ർ​ത്തി ഇ​വ​ർ വീ​ടി​ന്‍റെ ടെ​റ​സി​ൽ ക​യ​റി​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. തു​ട​ർ​ന്നു ശ​ബ്ദ​മു​ണ്ടാ​ക്കി കാ​ട്ടാ​ന​ക​ളെ ഓ​ടി​ക്കു​ക​യാ​യി​രു​ന്ന​വെ​ന്നു അ​യ്യ​പ്പ​ൻ പ​റ​ഞ്ഞു.