വേ​ന​ൽ മ​ഴ​യി​ലും കാ​റ്റി​ലും വ്യാ​പ​ക നാ​ശം
Thursday, April 9, 2020 10:54 PM IST
എ​ട​ക്ക​ര: വേ​ന​ൽ​മ​ഴ​യി​ലും കാ​റ്റി​ലും മു​ണ്ടേ​രി​യി​ൽ നി​ര​വ​ധി വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു, വ്യാ​പ​ക കൃ​ഷി​നാ​ശ​വും നേ​രി​ട്ടു. ത​ക​ർ​ന്ന വൈ​ദ്യു​തി ബ​ന്ധം പു​ന​സ്ഥാ​പി​ക്കാ​നാ​യി​ല്ല. മം​ഗ​ലാ​വ് സു​രേ​ഷ് മോ​ഹ​ൻ, ആ​ലി​ക്കാ​പ​റ​ന്പി​ൽ ഷൗ​ക്ക​ത്ത​ലി, തോ​ര​പ്പ മൂ​സ​ക്കു​ട്ടി, പു​തു​പ്പ​റ​ന്പി​ൽ രാ​ജ​മ്മ, ക​ടു​ക്കാ​ശ്ശേ​രി വേ​ലാ​യു​ധ​ൻ, കു​രു​ന്ന​പ്പ​ള്ളി എ​ൽ​ദോ​സ്, ഇ​രു​ന്പ​ട​ശേ​രി അ​ബ്ദു​റ​ഹി​മാ​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്കാ​ണ് നാ​ശം നേ​രി​ട്ട​ത്. ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​ണ് മു​ണ്ടേ​രി മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യു​മു​ണ്ടാ​യ​ത്. മ​രം​വീ​ണ് ത​ക​ർ​ന്ന പൊ​ട്ട​ൻ​ചീ​നി​ക്ക​ലി​ലെ ട്രാ​ൻ​സ്ഫോ​ർ​മ​ർ പു​ന​സ്ഥാ​പി​ക്കാ​നു​ള്ള ജോ​ലി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.
ക​രു​വാ​ര​കു​ണ്ട്: ശ​ക്തി​യാ​യ കാ​റ്റി​ലും മ​ഴ​യി​ലും കു​ണ്ടോ​ട ഭാ​ഗ​ത്ത് ആ​യി​ര​ക്ക​ണ​ക്കി​നു കു​ല​ച്ച വാ​ഴ​ക​ൾ ന​ശി​ച്ചു.​കാ​ളി​കാ​വ് സ്വ​ദേ​ശി​ക​ളാ​യ ക​ല്ലി​ടു​ന്പ​ൻ അ​നീ​ഷ്, കു​മ്മ​ന​ക്കാ​ട്ടി​ൽ മ​ണി​ക​ണ്ഠ​ൻ, അ​ട​ക്കാ​കു​ണ്ട് ഇ​രു​പ​തി​ൽ ഷി​ബു എ​ന്നി​വ​ർ ചേ​ർ​ന്ന് പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി ചെ​യ്ത വാ​ഴ​ക​ളാ​ണ് ഒ​ടി​ഞ്ഞു ന​ശി​ച്ച​ത്.​ഒ​രു മാ​സം കൂ​ടി ക​ഴി​ഞ്ഞാ​ൽ വെ​ട്ടാ​നാ​കു​ന്ന കു​ല​വാ​ഴ​ക​ളാ​ണ് ന​ശി​ച്ച​ത്. ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ട​മാ​ണ് 30 ഏ​ക്ക​ർ കൃ​ഷി​ഭൂ​മി​യി​ൽ 25000 വാ​ഴ​ക​ളാ​ണ് കൃ​ഷി ചെ​യ്തി​രു​ന്ന​ത്. ക​രു​വാ​ര​കു​ണ്ട് കൃ​ഷി ഓ​ഫീ​സ​ർ ഷാ​ബാ ബീ​ഗം, അ​സി.​കൃ​ഷി ഓ​ഫീ​സ​ർ​മാ​രാ​യ ടി.സ​ജീ​വ്, സോ​ജ​ൻ,കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. 10000 ഓ​ളം വാ​ഴ​ക​ൾ ന​ശി​ച്ചെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​ന്ന് പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കും.