ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ര​ണ്ടാംഘ​ട്ട ഭ​ക്ഷ​ണക്കി​റ്റു​ക​ൾ നി​റ​ക്കാ​ൻ തു​ട​ങ്ങി
Thursday, April 9, 2020 10:54 PM IST
നി​ല​ന്പൂ​ർ: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ ആ​യി​ര​ത്തി​ന​ടു​ത്തു വ​രു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ഭ​ക്ഷ​ണക്കി​റ്റു​ക​ളു​ടെ ര​ണ്ടാം ഘ​ട്ട വി​ത​ര​ണ​ത്തി​നൊ​രു​ങ്ങു​ന്നു. അ​രി, പ​രി​പ്പ്, പ​യ​ർ, പ​ഞ്ച​സാ​ര, തേ​യി​ല, ക​ട​ല, കി​ഴ​ങ്ങ്, സ​ബോ​ള, ആ​ട്ട തു​ട​ങ്ങി 13 ഇ​ന​ങ്ങ​ളു​ള്ള കി​റ്റു​ക​ൾ നി​ല​ന്പൂ​ർ ശി​ശു​മ​ന്ദി​ര​ത്തി​ൽ വെ​ച്ച് നി​ല​ന്പൂ​ർ ട്രോ​മ കെ​യ​ർ അം​ഗ​ങ്ങ​ളാ​ണ് നി​റ​ക്കു​ന്ന​ത്. നേ​ര​ത്തെ ഇ​വ​ർ​ക്ക് ഭ​ക്ഷ​ണ​മാ​ണ് ന​ൽ​കി​യി​രു​ന്ന​തെ​ങ്കി​ലും കേ​ര​ള ഭ​ക്ഷ​ണം വേ​ണ്ടെ​ന്നും സാ​ധ​ന​ങ്ങ​ൾ മ​തി​യെ​ന്നു​മു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് കി​റ്റു​ക​ൾ ത​യ്യാ​റാ​ക്കി ന​ൽ​കി​യി​രു​ന്ന​ത്. ഒ​രാ​ഴ്ച​യി​ലേ​റെ ദി​വ​സം ഉ​പ​യോ​ഗി​ക്കാ​നു​ള്ള സാ​ധ​ന​ങ്ങ​ളാ​ണ് ആ​ദ്യം വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്.

അ​വ തീ​രു​ന്ന മു​റ​ക്ക് ര​ണ്ടാം ഘ​ട്ട വി​ത​ര​ണം ന​ട​ത്തും. അ​തി​ന് മു​ൻ​പേ കി​റ്റു​ക​ൾ നി​റ​ക്ക​ൽ പൂ​ർ​ത്തി​യാ​ക്കും. 780 കി​റ്റു​ക​ളാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ക.

നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ മ​ണ്‍​സൂ​ർ, നി​ല​ന്പൂ​ർ വീ​ല്ലേ​ജ് ഓ​ഫീ​സ​ർ പി.​മ​ധു, ട്രോ​മ കെ​യ​ർ ലീ​ഡ​ർ നി​യാ​സ് മു​ക്ക​ട്ട, പ്ര​സി​ഡ​ന്‍റ് ഷെ​രീ​ഫ് മ​ന്പാ​ട്, സെ​ക്ര​ട്ട​റി പി.​കെ.​മു​ജീ​ബ്, ഖ​ജാ​ൻ​ജി സ​ഹീ​ർ ബാ​ബു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.