കൊ​റോ​ണ കാ​ല​ത്ത് ആ​ശ്വാ​സ​ പ​ദ്ധ​തി​ക​ളും വാ​യ്പ​ക​ളു​മാ​യി നി​ല​ന്പൂ​ർ അ​ർ​ബ​ൻ ബാ​ങ്ക്
Wednesday, April 8, 2020 11:27 PM IST
നി​ല​ന്പൂ​ർ: കോ​വി​ഡ് ഭീ​ഷ​ണി​യെ അ​തി​ജീ​വി​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​ൽ ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ​ക്ക് സ​ഹാ​യ​മാ​യി പ​ച്ച​ക്ക​റി​യും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ്ര​ത്യേ​ക വാ​യ്പാ പ​ദ്ധ​തി​ക​ളും പ്ര​ഖ്യാ​പി​ച്ച് നി​ല​ന്പൂ​ർ സ​ഹ​ക​ര​ണ അ​ർ​ബ​ൻ ബാ​ങ്ക്. നി​ല​ന്പൂ​രി​ലെ ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ​ക്കാ​ണ് പ​ച്ച​ക്ക​റി​യും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും ന​ൽ​കു​ക.
ലോ​ക്ക്ഡൗ​ണി​ൽ ജോ​ലി​ക്ക് പോ​കാ​നാ​വാ​തെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് അ​ഞ്ച​ര ശ​ത​മാ​ന​ത്തി​ൽ മേ​യ് 31 വ​രെ ആ​റു​മാ​സ കാ​ലാ​വ​ധി​യി​ൽ സ്വ​ർ​ണ പ​ണ​യ​ത്തി​ൽ വാ​യ്പ ന​ൽ​കും. പ​ര​സ്പ​ര​ജാ​മ്യ​ത്തി​ൽ ഈ​ടി​ല്ലാ​തെ ആ​ശാ​വ​ർ​ക്ക​ർ​മാ​ർ​ക്കും അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​മാ​ർ​ക്കും ഇ​രു​ച​ക്ര​വാ​ഹ​നം വാ​ങ്ങാ​ൻ എ​ട്ടു ശ​ത​മാ​ന​ത്തി​ന് വാ​യ്പ ന​ൽ​കും.
ര​ണ്ടു വ​ർ​ഷം കാ​ലാ​വ​ധി​യി​ൽ വാ​ഹ​ന വി​ല​യു​ടെ 90 ശ​ത​മാ​നം വാ​യ്പ അ​നു​വ​ദി​ക്കും. കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​ൽ അ​ർ​ബ​ൻ ബാ​ങ്കും ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന് ബാ​ങ്ക് ചെ​യ​ർ​മാ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, വൈ​സ് ചെ​യ​ർ​മാ​ൻ എ.​ഗോ​പി​നാ​ഥ് എ​ന്നി​വ​ർ അ​റി​യി​ച്ചു.
​പ്ര​ള​യ​കാ​ല​ത്ത് നി​ല​ന്പൂ​രി​ന്‍റെ പു​ന​ര​ധി​വാ​സ​ത്തി​ന് വീ​ടു​ക​ളും നി​ര​വ​ധി സ​ഹാ​യ​ങ്ങ​ളു​മാ​ണ് അ​ർ​ബ​ൻ ബാ​ങ്ക് ന​ൽ​കി​യ​ത്. പാ​തി വ​ഴി പ​ഠ​നം മു​ട​ങ്ങി​യ നി​ര​വ​ധി കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന​സ​ഹാ​യ​വും ന​ൽ​കി​യി​രു​ന്നു.