പ്ര​വാ​സി​ക​ൾ​ക്ക് സ​ഹാ​യ​മെ​ത്തി​ക്ക​ണം: എം​എ​ൽ​എ
Wednesday, April 8, 2020 11:27 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ലോ​ക്ക് ഡൗ​ണ്‍ പ്ര​യാ​സ​ങ്ങ​ൾ മ​റി​ക​ട​ക്കു​ന്ന​തി​നു പ്ര​വാ​സി കേ​ര​ള ക്ഷേ​മ ബോ​ർ​ഡി​ൽ അം​ഗ​ങ്ങ​ളാ​യ​വ​ർ​ക്ക് സ​ർ​ക്കാ​ർ സ​ഹാ​യം ന​ൽ​കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ മു​ഖ്യ​മ​ന്ത്രി​യോ​ട് ക​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന​ത്ത് ഈ ​രോ​ഗ​കാ​ല​ത്ത് ഏ​റ്റ​വു​മ​ധി​കം പ്ര​യാ​സ​ങ്ങ​ൾ അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്ന ഒ​രു വി​ഭാ​ഗ​മാ​ണ് പ്രവാ​സി സ​മൂ​ഹം. ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗ​ബാ​ധി​ത​രും ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​വ​രും പ്ര​വാ​സി​ക​ളും അ​വ​രു​ടെ ഏ​റ്റ​വും അ​ടു​ത്ത ബ​ന്ധു​ക്ക​ളു​മാ​യി​ട്ടു​ള്ള​വ​രാ​ണ്.
വി​വി​ധ ക്ഷേ​മ​നി​ധി ബോ​ർ​ഡു​ക​ൾ വ​ഴി തൊ​ഴി​ലാ​ളി​ക​ൾ​ക്കും അം​ഗ​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. നാ​ടി​ന്‍റെ ന​ട്ടെ​ല്ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്കു ഉ​ചി​ത​മാ​യ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

400 കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യക്കി​റ്റു​ക​ൾ ന​ൽ​കി

ക​രു​വാ​ര​കു​ണ്ട്: ഇ​രി​ങ്ങാ​ട്ടി​രി പ​ന​ഞ്ചോ​ല വാ​ർ​ഡു​ക​ളി​ലെ കോ​വി​ഡ് 19 മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന 400 കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യാ​ണ് പ​ല വ്യ​ഞ്ജ​ന​ങ്ങ​ളും പ​ച്ച​ക്ക​റി സാ​ധ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്ത​ത്. വാ​ർ​ഡ് മെം​ബ​ർ വി. ​ഷ​ബീ​റ​ലി നേ​തൃ​ത്വം ന​ൽ​കി.