കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക​നാ​ശം
Wednesday, April 8, 2020 11:26 PM IST
എ​ട​ക്ക​ര: വേ​ന​ൽ മ​ഴ​ക്കൊ​പ്പം ആ​ഞ്ഞു​വീ​ശി​യ കാ​റ്റി​ൽ മേ​ഖ​ല​യി​ൽ പ​ര​ക്കെ നാ​ശം. മ​ര​ങ്ങ​ളും തെ​ങ്ങും ക​ട​പു​ഴ​കി വീ​ണ് നി​ര​വ​ധി വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ലൈ​നി​ന് കു​റു​കെ മ​ര​ങ്ങ​ൾ പൊ​ട്ടി​വീ​ണ​തി​നാ​ൽ പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി ബ​ന്ധ​വും ത​ക​രാ​റി​ലാ​യി. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് വേ​ന​ൽ മ​ഴ​ക്കൊ​പ്പം കാ​റ്റ് ആ​ഞ്ഞു​വീ​ശി​യ​ത്.
എ​ട​ക്ക​ര, വ​ഴി​ക്ക​ട​വ്, മൂ​ത്തേ​ടം, പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ് നാ​ശം നേ​രി​ട്ട​ത്. റ​ബ​ർ മ​രം പൊ​ട്ടി​വീ​ണ് മൂ​ത്തേ​ടം കു​റ്റി​ക്കാ​ട് പാ​റ​ശേ​രി സി​ദ്ദിഖ്, മു​ണ്ടേ​രി ച​ളി​ക്ക​ൽ ക​ല്യാ​ണി​കു​ന്നേ​ൽ സ​ജി, മു​ണ്ടേ​രി തോ​ര​പ്പ മൂ​സ​ക്കു​ട്ടി എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.
ലൈ​നി​ന് മേ​ൽ മ​ര​ങ്ങ​ൾ വീ​ണ് ച​ളി​ക്ക​ലി​ൽ മാ​ത്രം ഇ​രു​പ​തോ​ളം വൈ​ദ്യു​തി തൂ​ണു​ക​ൾ ത​ക​ർ​ന്നു. പ​ല​യി​ട​ങ്ങ​ളി​ലും റോ​ഡി​ന് കു​റു​കെ മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​ട്ടു​ണ്ട്.