നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 14,136 പേ​ർ
Wednesday, April 8, 2020 11:25 PM IST
മ​ല​പ്പു​റം: കോ​വി​ഡ് 19 വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​പ്പു​റം ജി​ല്ല​യി​ൽ ഇ​ന്ന​ലെ മു​ത​ൽ 268 പേ​ർ​ക്കു​കൂ​ടി പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി. ഇ​തോ​ടെ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 14,136 ആ​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് അ​റി​യി​ച്ചു. ഇ​ന്ന​ലെ 118 പേ​രാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​മാ​യ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ 110 പേ​രാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്. തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ര​ണ്ടു പേ​ർ വീ​ത​വും തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നാ​ല് പേ​രും ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ളി​ലു​ണ്ട്. 136 പേ​രെ വീ​ടു​ക​ളി​ലെ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്നൊ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.
13,958 പേ​രാ​ണ് ഇ​പ്പോ​ൾ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 60 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു. കോ​വി​ഡ് 19 ബാ​ധി​ച്ച് മ​ല​പ്പു​റം ജി​ല്ല​യി​ൽ ഇ​പ്പേ​ാൾ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ ആ​രോ​ഗ്യ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു.
ഇ​തു​വ​രെ 900 പേ​ർ​ക്ക് വൈ​റ​സ് ബാ​ധ​യി​ല്ലെ​ന്നു വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷം ആ​രോ​ഗ്യ വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചു. 174 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് ഇ​നി ല​ഭി​ക്കാ​നു​ള്ള​ത്.

രോ​ഗം ഭേ​ദ​മാ​യ തി​രൂ​ർ സ്വ​ദേ​ശി ഇ​ന്നു
വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങും

മ​ല​പ്പു​റം: ജി​ല്ല​യി​ൽ കോ​വി​ഡ് 19 ബാ​ധി​ച്ച് വി​ദ​ഗ്ധ ചി​കി​ത്സ​ക്കു ശേ​ഷം രോ​ഗ​മു​ക്ത​നാ​യ ഒ​രാ​ൾ കൂ​ടി ഇ​ന്നു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് അ​റി​യി​ച്ചു. തി​രൂ​ർ പൊ​ൻ​മു​ണ്ടം പാ​റ​മ്മ​ൽ സ്വ​ദേ​ശി പ​ന്നി​ക്കോ​ര മു​സ്ത​ഫ (46) യാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്.
ഇ​ന്നു രാ​വി​ലെ പ​ത്തി​നു മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ഡി​സ്ചാ​ർ​ജ് ചെ​യ്യും. പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​യാ​ണ് ജി​ല്ല​യി​ൽ രോ​ഗ​മു​ക്ത​നാ​യ ര​ണ്ടാ​മ​ത്തെ​യാ​ളും ആ​ശു​പ​ത്രി വി​ടു​ന്ന​തെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന പ​റ​ഞ്ഞു.

61 കേ​സു​ക​ൾ

മ​ല​പ്പു​റം: കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ച നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച​തി​നു ജി​ല്ല​യി​ൽ പോ​ലീ​സ് 61 കേ​സു​ക​ൾ കൂ​ടി ഇ​ന്ന​ലെ ര​ജി​സ്റ്റ​ർ ചെ​യ്തു. വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 89 പേ​രെ ഇ​ന്ന​ലെ അ​റ​സ്റ്റു ചെ​യ്ത​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു. ​അ​ബ്ദു​ൾ ക​രീം അ​റി​യി​ച്ചു. നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് നി​ര​ത്തി​ലി​റ​ക്കി​യ 59 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.
ഇ​തോ​ടെ നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച​തി​ന് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളു​ടെ എ​ണ്ണം 1,168 ആ​യി. 1,566 പേ​രെ​യാ​ണ് ഇ​തു​വ​രെ അ​റ​സ്റ്റു ചെ​യ്ത​ത്. ജി​ല്ല​യി​ലാ​കെ ഇ​തു​വ​രെ 425 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.