വ്യാ​ജ​മ​ദ്യം ക​ണ്ടെ​ത്താ​ൻ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തും
Wednesday, April 8, 2020 11:25 PM IST
നി​ല​ന്പൂ​ർ: ഈ​സ്റ്റ​ർ, വി​ഷു എ​ന്നി​വ മു​ന്നി​ൽ ക​ണ്ട് ന​ട​ന്നേ​ക്കാ​വു​ന്ന വ്യാ​ജ മ​ദ്യ നി​ർ​മാ​ണം ത​ട​യാ​ൻ എ​ക്സൈ​സ് വ​നം വ​കു​പ്പു​മാ​യി ചേ​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തും. ബാ​റു​ക​ളും ബീ​വ​റേ​ജ​സ് ഒൗ​ട്ട് ലൈ​റ്റു​ക​ളും പൂ​ട്ടി കി​ട​ക്കു​ന്ന​തി​നാ​ൽ നാ​ട​ൻ ചാ​രാ​യ നി​ർ​മാ​ണം വീ​ണ്ടും സ​ജീ​വ​മാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന​ക​ൾ ഉൗ​ർ​ജി​ത​മാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് നി​ല​ന്പൂ​ർ എ​ക്സൈ​സ് റെ​യ്ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ കെ.​ടി.​സ​ജി​മോ​ൻ അ​റി​യി​ച്ചു. ആ​വ​ശ്യ​മെ​ങ്കി​ൽ പോ​ലീ​സ് സ​ഹാ​യ​വും തേ​ടും.
വീ​ടു​ക​ൾ സു​ര​ക്ഷി​ത​മ​ല്ലാ​ത്ത​തി​നാ​ൽ പ​ല​രും വ​ന മേ​ഖ​ല​ക​ളി​ലും പു​ഴ​യോ​ര​ങ്ങ​ളി​ലു​മാ​ണ് വാ​ഷു​ക​ൾ ക​ല​ക്കി​യി​ട്ട് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ​നം വ​കു​പ്പി​ന്‍റെ സ​ഹാ​യം തേ​ടി​യി​രി​ക്കു​ന്ന​ത്. മു​ൻ​പ് ചാ​രാ​യ വാ​റ്റ് ന​ട​ത്തി​യി​രു​ന്ന വ്യ​ക്തി​ക​ളു​ടെ പേ​രു​ക​ൾ എ​ക്സൈ​സ് വ​കു​പ്പ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.