കോ​ള​നി​യി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷം
Wednesday, April 8, 2020 11:25 PM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ പെ​രു​വ​ന്പാ​ടം ആ​ദി​വാ​സി കോ​ള​നി​യി​ൽ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യി. 85 കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശ്ര​യം ഒ​രു​കി​ണ​ർ മാ​ത്ര​മാ​ണ്. ഇ​തി​ൽ നി​ന്നു​മാ​ണ് കോ​ള​നി​യി​ലെ ടാ​ങ്കി​ലേ​ക്ക് വെ​ള്ളം അ​ടി​ക്കു​ന്ന​ത്. പ​ല കു​ടും​ബ​ങ്ങ​ൾ​ക്കും ഒ​രു ദി​വ​സം ല​ഭി​ക്കു​ന്ന​ത് ര​ണ്ട് പാ​ത്രം വെ​ള്ളം മാ​ത്ര​മാ​ണെ​ന്ന് കോ​ള​നി​യി​ലെ ച​ക്കി പ​റ​ഞ്ഞു.
അ​തി​നാ​ൽ കു​ളി​ക്കാ​നും വ​സ്ത്ര​ങ്ങ​ൾ അ​ല​ക്കാ​നും ആ​ശ്ര​യം കു​റു​വ​ൻ പു​ഴ​യാ​ണ്. പെ​രു​വ​ന്പാ​ടം കോ​ള​നി​യി​ൽ നി​ന്ന് അ​ല​ക്കാ​നു​ള്ള വ​സ്ത്ര​ങ്ങ​ളും ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നു​ള്ള സാ​ധ​ന​ങ്ങ​ളും പാ​ത്ര​ങ്ങ​ളും ത​ല ചു​മ​ടാ​യി എ​ടു​ത്താ​ണ് ഇ​വ​ർ അ​ഞ്ചു കി​ലോ​മീ​റ്റ​ർ കാ​ൽ​ന​ട​യാ​യി സ​ഞ്ച​രി​ച്ച് കു​റു​വ​ൻ പു​ഴ​യു​ടെ വെ​ളി​യം​ക​ല്ല് ക​ട​വി​ൽ എ​ത്തു​ന്ന​ത്. 500 മീ​റ്റ​റി​ലേ​റെ ന​ട​ന്ന് അ​യ​ൽ​വാ​സി​ക​ളു​ടെ കി​ണ​റ്റി​ൽ നി​ന്ന് വെ​ള്ളം​കോ​രി ത​ല ചു​മ​ടാ​യാ​ണ് വീ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത്.
മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്ത് വ​ണ്ടി​ക​ളി​ൽ വെ​ള്ളം എ​ത്തി​ച്ച് ന​ൽ​കി​യി​രു​ന്നു. കി​ണ​റി​ലെ വെ​ള്ളം ഓ​രോ ദി​വ​സ​വും കു​റ​ഞ്ഞ് വ​രി​ക​യാ​ണ്. കൊ​റോ​ണ ഭീ​തി​ക്കൊ​പ്പം കു​ടി​വെ​ള്ള ക്ഷാ​മ​വും പെ​രു​വ​ന്പാ​ടം ആ​ദി​വാ​സി കോ​ള​നി​യി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വി​തം ദു​രി​ത​പൂ​ർ​ണ​മാ​കു​ക​യാ​ണ്.