റേഷൻ കൈപ്പറ്റിയത് എട്ടു ലക്ഷത്തിലധികം കാർഡുടമകൾ
Wednesday, April 8, 2020 11:25 PM IST
മ​ല​പ്പു​റം: ലോ​ക്ക് ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ റേ​ഷ​ൻ കാ​ർ​ഡു​ട​മ​ക​ൾ​ക്ക് പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണം ജി​ല്ല​യി​ൽ 91 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യ​താ​യി ജി​ല്ലാ​സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ജി​ല്ല​യി​ൽ ഇ​തു​വ​രെ 8,88,353 റേ​ഷ​ൻ കാ​ർ​ഡു​ട​മ​ക​ൾ സൗ​ജ​ന്യ റേ​ഷ​ൻ വി​വി​ധ റേ​ഷ​ൻ ക​ട​ക​ളി​ലൂ​ടെ കൈ​പ്പ​റ്റി.
പി​എം​ജി​ക​ഐ​വൈ സ്കീം ​പ്ര​കാ​രം എ​എ​വൈ, മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കു​ള്ള സൗ​ജ​ന്യ അ​രി വി​ത​ര​ണം 21 മു​ത​ൽ ആ​രം​ഭി​ക്കും. അ​ഞ്ച് കി​ലോ​ഗ്രാം അ​രി​യാ​ണ് വി​ത​ര​ണം ചെ​യ്യു​ക. ഒ​രു റേ​ഷ​ൻ കാ​ർ​ഡി​ലെ ഓ​രോ അം​ഗ​ത്തി​നും അ​ഞ്ച് കി​ലോ​ഗ്രാം അ​രി വീ​തം ല​ഭി​ക്കു​മെ​ന്ന് ജി​ല്ലാ​സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

ഇ​ന്ന് റേ​ഷ​ൻ ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കും

മ​ല​പ്പു​റം: ജി​ല്ല​യി​ലെ മു​ഴു​വ​ൻ റേ​ഷ​ൻ ക​ട​ക​ൾ​ക്കും ഇ​ന്ന് പ്ര​വൃ​ത്തി ദി​ന​മാ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ​സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.