കീ​ഴാ​റ്റൂ​ർ സ്വ​ദേ​ശി​ക്ക് കോ​വി​ഡ് ബാ​ധ​യി​ല്ലെ​ന്ന് പ​രി​ശോ​ധ​നാ ഫ​ലം
Tuesday, April 7, 2020 11:37 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ മാ​ർ​ച്ച് 11 ന് ​ഉം​റ ക​ഴി​ഞ്ഞെ​ത്തി​യ കീ​ഴാ​റ്റൂ​ർ പൂ​ന്താ​നം കാ​രി​യ​മാ​ട് സ്വ​ദേ​ശി​ക്ക് കോ​വി​ഡ്- 19 ബാ​ധ​യി​ല്ലെ​ന്ന് പ​രി​ശോ​ധ​നാ ഫ​ലം. നേ​ര​ത്തെ വൈ​റ​സ് ബാ​ധി​ത​നാ​യ ശേ​ഷം ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​തെ ത​ന്നെ ഇ​യാ​ൾ രോ​ഗ​മു​ക്ത​നാ​യ​താ​കാ​മെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ഗ​മ​നം. ഇ​തു ക​ണ്ടെ​ത്തു​ന്ന​തി​നാ​യി കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​മെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ ഇ​യാ​ൾ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​നി​ൽ തു​ട​രും. വൈ​റ​സ്ബാ​ധി​ത​നാ​യ ഇ​യാ​ളു​ടെ പി​താ​വ് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. ഇ​യാ​ളു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​രെ​ല്ലാം ഇ​പ്പോ​ൾ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലു​മാ​ണ്.