ഓ​ണ്‍​ലൈ​ന്‌ ക്വി​സ് മ​ത്സ​ര​വു​മാ​യി ലോ​കാ​രോ​ഗ്യ ദി​നം ആ​ച​രി​ച്ചു
Tuesday, April 7, 2020 11:37 PM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ദ്രു​ത പ്ര​തി​ക​ര​ണ ടീ​മി(​ആ​ർ​ആ​ർ​ടി)​ന് വേ​ണ്ടി ലോ​കാ​രോ​ഗ്യ ദി​ന​ത്തി​ൽ ഓ​ണ്‍​ലൈ​ൻ ക്വി​സ് മ​ത്സ​രം ന​ട​ത്തി. പ​ഞ്ചാ​യ​ത്തി​ലെ 14 വാ​ർ​ഡു​ക​ളി​ലു​മു​ള്ള ആ​ർ​ആ​ർ​ടി അം​ഗ​ങ്ങ​ൾ​ക്ക് വേ​ണ്ടി​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന് കീ​ഴി​ൽ വാ​ട്ട്സാ​പ്പ് ഗ്രൂ​പ്പു​ക​ളി​ലൂ​ടെ ക്വി​സ് മ​ത്സ​രം ന​ട​ത്തി​യ​ത്. കൊ​റോ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 25 ചോ​ദ്യ​ങ്ങ​ളാ​ണ് ഗ്രൂ​പ്പി​ലി​ട്ട​ത്. ഇ​തി​ൽ 52 പേ​ർ ഉ​ത്ത​രം ന​ൽ​കി പ​ങ്കെ​ടു​ത്തു. പ​ങ്കെ​ടു​ത്ത​വ​രി​ൽ നി​ന്ന് 23 മാ​ർ​ക്ക് വീ​തം നേ​ടി​യ മൂ​ന്ന് പേ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.
11-ാം വാ​ർ​ഡി​ലെ സ്മി​ത, 12-ാം വാ​ർ​ഡി​ലെ ഷി​ബി​ൻ ബ​ക്ക​ർ, 13-ാം വാ​ർ​ഡി​ലെ വി​ജു എ​ന്നി​വ​ർ​ക്കാ​ണ് സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ച്ച​ത്. ചാ​ലി​യാ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ടി.​എ​ൻ.​അ​നൂ​പ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​അ​രു​ണ്‍ കു​മാ​ർ, ഹെ​ൽ​ത്ത് ന​ഴ്സ് വ​ഹീ​ദ് റ​ഹ്മാ​ൻ, ജെഎ​ച്ച്ഐ.​മാ​ർ, ജെ​പി​എ​ച്ച്എ​ൻ​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.