ലോ​ക്ക്ഡൗ​ണി​ൽ മു​ടി​വെ​ട്ട​ൽ മു​ത​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​നം വ​രെ
Sunday, April 5, 2020 11:13 PM IST
മ​ല​പ്പു​റം: ദീ​ർ​ഘ​മേ​റി​യ ലോ​ക്ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ വീ​ട്ടി​ലി​രു​ന്ന് സ​മ​യം ത​ള്ളി​നീ​ക്കാ​ൻ വ​ഴി​ക​ളേ​റെ. വേ​റി​ട്ട ജോ​ലി​ക​ളു​മാ​യി ജ​ന​ങ്ങ​ൾ വീ​ടു​ക​ളി​ൽ സ​ജീ​വ​മാ​ണി​പ്പോ​ൾ. ചി​ല​ർ വി​നോ​ദ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്നു. മ​റ്റു ചി​ല​ർ സാ​ന്പ​ത്തി​ക ലാ​ഭ​മു​ണ്ടാ​ക്കു​ന്ന ജോ​ലി​ക​ളും ചെ​യ്യു​ന്നു. സ​മ​യം ക​ള​യാ​ൻ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ല​ഭി​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ളാ​ണ് ഏ​റെ പേ​ർ​ക്കും സ​ഹാ​യ​മാ​കു​ന്ന​ത്.
വീ​ട്ടി​ലി​രു​ന്ന് മു​ടി​വെ​ട്ട​ലാ​ണ് ഏ​റ്റ​വും പു​തി​യ ട്രെ​ൻ​ഡ്.​ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം തു​ട​ങ്ങി​വ​ച്ച മൊ​ട്ട​യ​ടി​ക്ക​ലി​നു പി​റ​കെ മ​റ്റി​ട​ങ്ങ​ളി​ലും ഇ​തു ഏ​റ്റു​പി​ടി​ച്ചു. ലോ​ക്ക് ഡൗ​ണി​ൽ ബാ​ർ​ബ​ർ ഷോ​പ്പു​ക​ൾ അ​ട​ഞ്ഞു കി​ട​ക്കു​ന്ന​തി​നാ​ൽ പ​ല​ർ​ക്കും മു​ടി വെ​ട്ടാ​ത്ത​തി​ന്‍റെ അ​സ്വ​സ്ഥ​ത​യു​മു​ണ്ട്.
ഇ​ത് പ​രി​ഹ​രി​ക്കാ​നാ​ണ് വീ​ട്ടി​ലു​ള്ള​വ​ർ ത​ന്നെ പ​ര​സ്പ​രം മു​ടി​വെ​ട്ടി​യൊ​തു​ക്കു​ക​യോ മൊ​ട്ട​യ​ടി​ക്കു​ക​യോ ചെ​യ്യു​ന്ന​ത്. യു​വാ​ക്ക​ളാ​ണ് ഇ​ത് ഏ​റെ​യും ചെ​യ്യു​ന്ന​ത്. ഭ​ർ​ത്താ​ക്ക​ൻ​മാ​രു​ടെ മു​ടി വെ​ട്ടി​ക്കൊ​ടു​ത്ത് സ​ഹാ​യി​ക്കു​ന്ന ഭാ​ര്യ​മാ​രു​മു​ണ്ട്. സ്ത്രീ​ക​ളും പ​ര​സ്പ​രം മു​ടി വെ​ട്ടി​യൊ​തു​ക്കു​ന്നു.
ഇ​തി​നു പു​റെ പ​ച്ച​ക്ക​റി കൃ​ഷി​യി​ലാ​ണ് ഏ​റെ​പേ​രും സ​മ​യം ചെ​ല​വി​ടു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യി​ൽ വീ​ടു​ക​ളി​ൽ പ​ച്ച​ക്ക​റി കൃ​ഷി​ക്കി​റ​ങ്ങി​യി​ട്ടു​ള്ള​ത് ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രാ​ണ്. പെ​ട്ടെ​ന്ന് വി​ള​വെ​ടു​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ളി​ലാ​ണ് കൂ​ടു​ത​ൽ പേ​ർ ശ്ര​ദ്ധി​ക്കു​ന്ന​ത്. ചീ​ര പോ​ലു​ള്ള ഇ​ല​ക​ളു​ടെ കൃ​ഷി​യാ​ണ് കൂ​ടു​ത​ലാ​യി ന​ട​ക്കു​ന്ന​ത്. ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ ഇ​ല മു​റി​ക്കാ​നാ​കു​മെ​ന്ന കേ​ട്ട​തോ​ടെ സ്ത്രീ​ക​ളെ​ല്ലാം ഇ​തി​നു പി​ന്നാ​ലെ​യാ​ണ്. ചീ​ര​യ്ക്ക് പു​റ​മെ പ​യ​റി​ന്‍റെ ഇ​ല മു​റി​ച്ചെ​ടു​ക്കു​ന്നു​മു​ണ്ട്. ചി​ല ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ളും ഇ​തി​നു പ്രോ​ത്സാ​ഹ​ന​വു​മാ​യി രം​ഗ​ത്തു വ​ന്നി​ട്ടു​ണ്ട്.
ഇ​തി​നി​ടെ ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ഭ്യാ​സ രം​ഗ​വും സ​ജീ​വ​മാ​യി​ട്ടു​ണ്ട്. സ​ർ​ക്കാ​രി​ന്‍റെ ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ലു​ക​ൾ മു​ത​ൽ സ്കൂ​ളു​ക​ൾ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യും കു​ട്ടി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കു​മാ​യി ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് മ​ദ്ര​സ​ക​ൾ പൂ​ട്ടി​യ​തി​നു പി​ന്നാ​ലെ സ​മ​സ്ത​യു​ടെ ഓ​ണ്‍​ലൈ​ൻ പ​ഠ​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മ​ദ്ര​സ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ഓ​ണ്‍​ലൈ​നി​ൽ പ​ഠി​പ്പി​ക്കു​ന്ന ഈ ​സം​വി​ധാ​നം ഒ​ട്ടേ​റെ വി​ദ്യാ​ർ​ഥി​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ട്.
വീ​ട്ടി​ലി​രി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ഒ​ഴി​വു​സ​മ​യം ഉ​പ​യോ​ഗ​പ്ര​ദ​വും ര​സ​ക​ര​വു​മാ​യി വി​നി​യോ​ഗി​ക്കാ​ൻ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ മ​ത്സ​ര​ങ്ങ​ളാ​ണ് വ​ളാ​ഞ്ചേ​രി എം​ഇ​എ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​രു​ക്കു​ന്ന​ത്. പു​സ്ത​കം വാ​യി​ക്കൂ സ​മ്മാ​നം നേ​ടൂ, കു​റി​പ്പു ത​യാ​റാ​ക്ക​ൽ, പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള സ്ക്രാ​പ്പ് ആ​ൽ​ബം, കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണ വീ​ഡി​യോ, പ​സി​ൽ, അ​റ​ബി​ക് നി​ഘ​ണ്ടു നി​ർ​മാ​ണം, വീ​ട്ടി​ലെ പ​ക്ഷി​മൃ​ഗാ​ദി​ക​ളു​ടെ പ​രി​പാ​ല​ന ചി​ത്ര​ങ്ങ​ൾ, സ്പോ​ർ​ട്സ് ക്വി​സ് ഇ​ങ്ങ​നെ ഇ​രു​പ​ത്തൊ​ന്ന് ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളാ​ണ് ഓ​ണ്‍​ലൈ​നാ​യി കു്ട്ടി​ക​ൾ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സ്കൂ​ളി​ലെ മു​ഴു​വ​ൻ ക്ല​ബു​ക​ളു​ടെ​യും ലി​റ്റി​ൽ കൈ​റ്റ്സ്, ജെ​ആ​ർ​സി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന് കാ​ഷ്പ്രൈ​സ്, ട്രോ​ഫി എ​ന്നി​വ ന​ൽ​കും.
പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ ത​യാ​റാ​ക്കി​യ വീ​ഡി​യോ ക്ലാ​സു​ക​ൾ ന​ൽ​കി വ​രു​ന്നു​ണ്ട്. ഓ​ണ്‍​ലൈ​നി​ൽ ചോ​ദ്യ​ങ്ങ​ൾ ന​ൽ​കി മാ​തൃ​കാ​പ​രീ​ക്ഷ​യും ന​ട​ത്തു​ന്നു​ണ്ട് ഞാ​യ​ർ, ചൊ​വ്വ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 9.45 ന് ​ചോ​ദ്യ​ങ്ങ​ൾ ന​ൽ​കും. കു​ട്ടി​ക​ൾ ര​ക്ഷി​താ​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ പ​രീ​ക്ഷ എ​ഴു​തു​ക​യും 12.30ന് ​ര​ക്ഷി​താ​ക്ക​ൾ ഉ​ത്ത​ര ക​ട​ലാ​സു​ക​ൾ ഫോ​ട്ടോ​യെ​ടു​ത്ത് ക്ലാ​സ് അ​ധ്യാ​പ​ക​ർ​ക്ക് അ​യ​ച്ചു കൊ​ടു​ക്കു​ക​യും വേ​ണം.
മ​ഞ്ചേ​രി ബോ​യ്സ് ഹൈ​സ്കൂ​ളി​ലും ഓ​ണ്‍​ലൈ​ൻ പ​ഠ​ന പ​ദ്ധ​തി ആ​രം​ഭി​ച്ചു. ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ , പ​രീ​ക്ഷ​ക​ൾ, ത​ൽ​സ​മ​യ സ​ഹാ​യം എ​ന്നി​വ വ​ഴി കു​ട്ടി​ക​ൾ​ക്കു അ​വ​രു​ടെ വീ​ടി​ന്‍റെ സു​ര​ക്ഷി​ത​ത്വ​ത്തി​ൽ ഇ​രു​ന്ന് കൊ​ണ്ട് പ​ഠ​നം തു​ട​രാ​നാ​കും. ഇ​ന്‍റ​റാ​ക്ടീ​വ് രീ​തി​യി​ലാ​ണ് ക്ലാ​സു​ക​ൾ . പ​ഠ​ന​ത്തി​ലെ ആ​ധു​നി​ക രീ​തി​ക​ൾ പൊ​തു​വി​ദ്യാ​ല​ങ്ങ​ളി​ലെ സാ​ധാ​ര​ണ​ക്കാ​രു​ടെ മ​ക്ക​ൾ​ക്കും ല​ഭ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.
സ്കൂ​ളി​ൽ ഗ​ണി​തം, ഫി​സി​ക്സ്, കെ​മി​സ്ട്രി എ​ന്നീ വി​ഷ​യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന അ​ധ്യാ​പ​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ക്ലാ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് ഗ​ണി​ത അ​ധ്യാ​പ​ക​നാ​യ മു​ഹ​മ്മ​ദ് സ​ലീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്ലാ​സു​ക​ൾ പു​രോ​ഗി​മി​ക്കു​ന്ന​ത്.
ഓ​ണ്‍​ലൈ​ൻ ക്ലാ​സ് പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ എം. ​പ്രേ​മ​ദാ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധ്യാ​പ​ക​നാ​യ സു​രേ​ന്ദ്ര​ൻ, എ​സ്.​ആ​ർ.​ജി ക​ണ്‍​വീ​ന​ർ ബ​ബി​ത എ​ന്നി​വ​ർ ഓ​ണ്‍​ലൈ​നി​ലൂ​ടെ ആ​ശം​സ​ക​ൾ നേ​ർ​ന്നു. കു​ട്ടി​ക​ൾ ചി​ത്ര​ര​ച​ന​യി​ലും മു​ഴു​കു​ന്നു.