വൈ​എം​സി​എ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Sunday, April 5, 2020 11:13 PM IST
തി​രൂ​ർ: തി​രൂ​ർ വൈ​എം​സി​എ മ​ല​പ്പു​റം സ​ബ് റീ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്ക് ഡൗ​ണി​ൽ പ്ര​യാ​സം നേ​രി​ടു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി പ​ല​വ്യ​ഞ്ജ​ന കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. വൈ​എം​സി​എ മ​ല​പ്പു​റം സ​ബ് റീ​ജ​ണ്‍ ചെ​യ​ർ​മാ​ൻ മ​നോ​ജ് ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സേ​വ്യ​ർ ചി​ത്ര​ക്കു​ടം, ഡോ.​ലി​ബി മ​നോ​ജ് എ​ന്നി​വ​ർ കി​റ്റ് വി​ത​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.

നി​രോ​ധ​നാ​ജ്ഞ ലം​ഘ​നം: മേ​ഖ​ല​യി​ൽ
35 കേ​സു​ക​ൾ

എ​ട​ക്ക​ര: നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച​തി​ന് എ​ട​ക്ക​ര, പോ​ത്തു​ക​ൽ, വ​ഴി​ക്ക​ട​വ് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി മു​പ്പ​ത്തി​യ​ഞ്ച് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു, നാ​ൽ​പ്പ​ത്തി​യെ​ട്ട് പേ​ർ അ​റ​സ്റ്റി​ലാ​യി. പോ​ത്തു​ക​ല്ലി​ൽ നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ ക​റ​ങ്ങി ന​ട​ന്ന​തി​നാ​ണ് കു​ട്ടം​കു​ളം സ്വ​ദേ​ശി​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇ​തി​ന് പു​റ​മെ വെ​ളും​ന്പി​യം​പാ​ട​ത്ത് പു​ഴ​യോ​ര​ത്ത് ക​ബ​ഡി ക​ളി​ച്ച​തി​ന് എ​ട്ട് പേ​രെ​യും എ​രു​മ​മു​ണ്ട ചെ​ന്പ​ൻ​കൊ​ല്ലി​യി​ൽ കൂ​ട്ടം​കൂ​ടി​യ​തി​നു​മാ​ണ് അ​റ​സ്റ്റ്. എ​ട​ക്ക​ര​യി​ൽ ഇ​രു​പ​ത്തി​യെ​ട്ട് കേ​സു​ക​ളി​ലാ​യി ഇ​രു​പ​ത്തി​യെ​ട്ട് പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ​ഴി​ക്ക​ട​വ്, എ​ട​ക്ക​ര സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ അ​നാ​വ​ശ്യ​മാ​യി ക​റ​ങ്ങി ന​ട​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ളും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.