ഹോ​സ്പി​റ്റ​ൽ അ​ണു​വി​മു​ക്ത​മാ​ക്കി
Sunday, April 5, 2020 11:13 PM IST
ആ​ലി​പ്പ​റ​ന്പ്: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ലി​പ്പ​റ​ന്പ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ലി​പ്പ​റ​ന്പ് പ​ള്ളി​ക്കു​ന്ന് ഗ​വ​ണ്‍​മെ​ന്‍റ് ഹോ​സ്പി​റ്റ​ലും പ​രി​സ​ര​വും അ​ണു​വി​മു​ക്ത​മാ​ക്കി. പ​ഞ്ചാ​യ​ത്തി​ലെ ഏ​ക ആ​തു​ര​സേ​വ​ന കേ​ന്ദ്ര​മാ​ണി​ത്. നൂ​റു​ക്ക​ണ​ക്കി​നു രോ​ഗി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ ശു​ചീ​ക​ര​ണ​ത്തി​നു പ​ഞ്ചാ​യ​ത്ത് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ന​ന്ദി പ​റ​ഞ്ഞു. കൊ​റോ​ണ കാ​ല​ത്തി​നു ശേ​ഷം ന​ട​ക്കു​ന്ന ശു​ചീ​ക​ര​ണ പ​ദ്ധ​തി​ക്ക് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ സ​ഹാ​യ​മ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​കെ.​അ​ൻ​വ​ർ, ഡി​സി​സി
അം​ഗം ടി.​പി.​മോ​ഹ​ൻ​ദാ​സ്, ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശ​ശി വ​ള്ളം​കു​ളം, ഐ​എ​ൻ​ടി​യു​സി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​കെ.​അ​ബ്ദു​ൾ റ​ഫീ​ക്, ഹു​സൈ​ൻ പാ​റ​ൽ, സാ​ദി​ഖ് കോ​ര​നാ​ത്ത്, പി.​ടി.​ശ​ങ്ക​ര​ൻ, സി.​കെ.​നാ​സ​ർ, അ​ബൂ​ബ​ക്ക​ർ മു​ഴ​ന്ന​മ​ണ്ണ, വി​നോ​ദ് കോ​ര​ങ്കോ​ട്, കെ.​സാ​ലി, കെ.​പി.​ഹ​ബീ​ബ്, മോ​ഹ​ന​ൻ ആ​ലി​പ്പ​റ​ന്പ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.