സ​ർ​ക്ക​സ് കൂ​ടാ​ര​ത്തി​ലെ മൃ​ഗ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണ​മെ​ത്തി​ച്ചു
Sunday, April 5, 2020 11:10 PM IST
കോ​ട്ട​ക്ക​ൽ: പു​ത്തൂ​രി​ലെ ജം​ബോ സ​ർ​ക്ക​സ് കൂ​ടാ​ര​ത്തി​ൽ ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്നു പ​ട്ടി​ണി​യി​ലാ​യ വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​ൻ വെ​റ്റ​റി​ന​റി അ​സോ​സി​യേ​ഷ​ൻ മ​ല​പ്പു​റം ഭാ​ര​വാ​ഹി​ക​ൾ ഭ​ക്ഷ​ണ​മെ​ത്തി​ച്ചു ന​ൽ​കി.​സ​ർ​ക്ക​സ് ജീ​വ​ന​ക്കാ​ർ​ക്ക് പ​ഞ്ചാ​യ​ത്താ​ണ് ഭ​ക്ഷ​ണ​മെ​ത്തി​ക്കു​ന്ന​ത്. മൃ​ഗ​ങ്ങ​ൾ പ​ട്ടി​ണി​യി​ലാ​യ വി​വ​രം ശ്ര​ദ്ധ​യി​ൽ പെ​ട്ട വെ​റ്റ​റി​ന​റി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു മൃ​ഗ​ങ്ങ​ളെ പ​രി​ശോ​ധി​ച്ചു കു​റ​ച്ചു ദി​വ​സ​ത്തേ​ക്കാ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം ന​ൽ​കു​ക​യും ചെ​യ്തു.
വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടാ​ര​ങ്ങ​ളി​ലെ മൃ​ഗ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കാ​ൻ താ​ൽ​പ​ര്യ​മു​ള്ള സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ കോ​ട്ട​ക്ക​ൽ പു​ത്തൂ​രു​ള്ള സ​ർ​ക്ക​സ് ക​ന്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നു വെ​റ്റ​റി​ന​റി അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​യു. അ​ബ്ദു​ൾ അ​സീ​സ്, സെ​ക്ര​ട്ട​റി ഡോ. ​വി.​പി. റാ​സിം, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​ഹാ​റൂ​ണ്‍ അ​ബ്ദു​ൾ റ​ഷീ​ദ്, ഡോ. ​ബി. സു​രേ​ഷ് എ​ന്നി​വ​ർ അ​റി​യി​ച്ചു.