വേ​റി​ട്ട പ്ര​വ​ർ​ത്ത​ന​വു​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം
Sunday, April 5, 2020 11:10 PM IST
നി​ല​ന്പൂ​ർ: ലോ​ക്ക് ഡൗ​ണ്‍ ദി​ന​ങ്ങ​ളി​ൽ വേ​റി​ട്ട പ്ര​വ​ർ​ത്ത​ന​വു​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം. ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡ് അം​ഗം നൗ​ഷാ​ദ് പൂ​ക്കോ​ട​നാ​ണ് ത​നി​ക്ക് ഓ​ണ​റേ​റി​യ​മാ​യി ല​ഭി​ച്ച തു​ക കൊ​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന ഇ​ട​ത്ത​രം കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ​കി​റ്റു​ക​ൾ എ​ത്തി​ച്ച​ത്. ഓ​ണ​റേ​റി​യ തു​ക​യാ​യ 8500 രൂ​പ​യും കൂ​ടാ​തെ സ്വ​ന്തം പോ​ക്ക​റ്റി​ൽ നി​ന്നും എ​ടു​ത്ത തു​ക​യും ഉ​പ​യോ​ഗി​ച്ച് 500 രൂ​പ​യു​ടെ 21 ഭ​ക്ഷ്യ കി​റ്റു​ക​ളാ​ണ് വാ​ങ്ങി ന​ൽ​കി​യ​ത്.
ഇ​ട​ത്ത​രം കു​ടും​ബ​ങ്ങ​ൾ ഈ ​കാ​ല​യ​ള​വി​ൽ വ​ലി​യ പ്ര​യാ​സ​മാ​ണ് അ​നു​ഭ​വി​ക്കു​ന്ന​തെ​ന്ന് നൗ​ഷാ​ദ് പ​റ​ഞ്ഞു. കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്തും നൗ​ഷാ​ദ് സ​ജീ​വ​മാ​യി ഉ​ണ്ടാ​യി​രു​ന്നു. മ​രു​ന്നു​ക​ൾ വാ​ങ്ങാ​ൻ പ​ണ​മി​ല്ലാ​തെ വി​ഷ​മി​ക്കു​ന്ന​വ​ർ​ക്കും ഈ ​ജ​ന​പ്ര​തി​നി​ധി മ​രു​ന്നു​ക​ൾ എ​ത്തി​ച്ചു ന​ൽ​കു​ന്നു. ഏ​റെ സാ​ന്പ​ത്തി​ക പ്ര​യാ​സ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ജ​ന​പ്ര​തി​നി​ധി കൂ​ടി​യാ​ണ് നൗ​ഷാ​ദ്. നൗ​ഷാ​ദി​ന്‍റെ പ്ര​യാ​സ​ങ്ങ​ൾ അ​റി​യു​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​ർ നൗ​ഷാ​ദി​ന്‍റെ അ​ക​ന്പാ​ട​ത്തെ വീ​ട്ടി​ൽ കി​റ്റ് എ​ത്തി​ച്ചു ന​ൽ​കി. സ്വ​ന്തം പ്ര​യാ​സ​ങ്ങ​ൾ​ക്കി​ട​യി​ലും മ​റ്റു​ള്ള​വ​ർ​ക്ക് മ​രു​ന്നും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​മു​ൾ​പ്പെ​ടെ എ​ത്തി​ക്കാ​ൻ പ​ഞ്ചാ​യ​ത്തം​ഗ​മെ​ന്ന നി​ല​യി​ൽ ല​ഭി​ച്ച തു​ക നീ​ക്കി​വെ​ച്ച നൗ​ഷാ​ദ് ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കൊ​രു മാ​തൃ​ക​യാ​ണ്.