ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 16,522 പേ​ർ
Saturday, April 4, 2020 10:54 PM IST
മ​ല​പ്പു​റം: കോ​വി​ഡ് 19 വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​പ്പു​റം ജി​ല്ല​യി​ൽ ഇ​ന്ന​ലെ മു​ത​ൽ 1,728 പേ​ർ​ക്കു​കൂ​ടി പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി. ഇ​തോ​ടെ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 16,522 ആ​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് അ​റി​യി​ച്ചു. 126 പേ​രാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​മാ​യ മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ 121 പേ​രാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്.

തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ണ്ടു പേ​രും തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ മൂ​ന്നു പേ​രും ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ളി​ലു​ണ്ട്. 16,375 പേ​ർ വീ​ടു​ക​ളി​ലും 21 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു. കോ​വി​ഡ് 19 ബാ​ധി​ച്ച് ജി​ല്ല​യി​ൽ ഇ​പ്പേ​ൾ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന 11 പേ​രു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു. ഒ​രാ​ൾ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം ചി​കി​ത്സി​ച്ചു ഭേ​ദ​മാ​യ​ത്. ജി​ല്ല​യി​ൽ ഇ​തു​വ​രെ 656 പേ​ർ​ക്ക് വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷം രോ​ഗ​ബാ​ധ​യി​ല്ലെ​ന്നു സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​നി 140 പേ​രു​ടെ സാ​ന്പി​ൾ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ക്കാ​നു​ള്ള​ത്.

കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ത​ത് ജി​ല്ല​ക​ളി​ലെ നി​യ​മ​സ​ഭാ സാ​മാ​ജി​ക​രു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി വി​ല​യി​രു​ത്തി. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഡോ.​കെ.​ടി.​ജ​ലീ​ലും ജി​ല്ല​യി​ലെ എ​ല്ലാ എം​എ​ൽ​എ​മാ​രും വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്തു. കീ​ഴാ​റ്റൂ​രി​ൽ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​തെ​ന്നു മ​ന്ത്രി കെ.​ടി ജ​ലീ​ൽ പ​റ​ഞ്ഞു.

നി​ല​വി​ൽ 65 പേ​രു​ടെ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു. മ​ഞ്ചേ​രി​യി​ലെ കോ​വി​ഡ് പ​രി​ശോ​ധ​ന കേ​ന്ദ്ര​ത്തി​ൽ ഈ ​മാ​സം എ​ട്ടി​ന് സാ​ന്പി​ൾ പ​രി​ശോ​ധ​ന ആ​രം​ഭി​ക്കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഇ​തോ​ടെ നി​ല​വി​ൽ ആ​ല​പ്പു​ഴ​യി​ലേ​ക്ക് പ​രി​ശോ​ധ​ന​ക്കാ​യി അ​യ​ക്കു​ന്ന​തി​നു​ള്ള കാ​ല താ​മ​സം ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.