126 കേ​സു​ക​ൾ
Saturday, April 4, 2020 10:54 PM IST
മ​ല​പ്പു​റം: കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ച നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച​തി​നു ജി​ല്ല​യി​ൽ പോ​ലീ​സ് 126 കേ​സു​ക​ൾ കൂ​ടി ഇ​ന്ന​ലെ ര​ജി​സ്റ്റ​ർ ചെ​യ്തു. വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 134 പേ​രെ ഇ​ന്ന​ലെ അ​റ​സ്റ്റു ചെ​യ്ത​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു.അ​ബ്ദു​ൾ ക​രീം അ​റി​യി​ച്ചു. നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് നി​ര​ത്തി​ലി​റ​ക്കി​യ 33 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഇ​തോ​ടെ നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച​തി​നു പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളു​ടെ എ​ണ്ണം 826 ആ​യി. 1,000 പേ​രെ​യാ​ണ് ഇ​തു​വ​രെ അ​റ​സ്റ്റു ചെ​യ്ത​ത്. ജി​ല്ല​യി​ലാ​കെ ഇ​തു​വ​രെ 227 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചു​ള്ള നി​രീ​ക്ഷ​ണം ജി​ല്ല​യി​ൽ തു​ട​രു​ക​യാ​ണ്. ഇ​തു​വ​ഴി മൂ​ന്നു കേ​സു​ക​ളി​ലാ​യി 18 പേ​രെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ അ​റ​സ്റ്റ് ചെ​യ്തു. വേ​ങ്ങ​ര​യി​ൽ നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച് കു​ള​ത്തി​ൽ മീ​ൻ പി​ടി​ച്ച​തി​ന് എ​ട്ടു​പേ​രും മ​ല​പ്പു​റ​ത്ത് അ​നാ​വ​ശ്യ​മാ​യി സം​ഘം ചേ​ർ​ന്ന​തി​നു നാ​ലു​പേ​രും നി​ല​ന്പൂ​രി​ൽ ആ​റു പേ​രു​മാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്നും എ​സ്പി അ​റി​യി​ച്ചു.
കോ​വി​ഡ്19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​നും ചി​കി​ത്സ​ക്കും സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് അ​റി​യി​ച്ചു. കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​മാ​യ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഉ​ൾ​പ്പെ​ടെ നാ​ല് ഐ​സൊ​ലേ​ഷ​ൻ ആ​ശു​പ​ത്രി​ക​ളാ​ണ് നി​ല​വി​ൽ ജി​ല്ല​യി​ലു​ള്ള​ത്.