വ​ന്യ​മൃ​ഗ​വേ​ട്ട: ക​രി​ങ്കു​ര​ങ്ങി​ന്‍റെ മാം​സം ക​ണ്ടെ​ടു​ത്തു
Saturday, April 4, 2020 10:54 PM IST
ക​രു​വാ​ര​കു​ണ്ട്: വ​ന്യ​മൃ​ഗ​വേ​ട്ട ന​ട​ത്തി ഒ​ളി​വി​ൽ പോ​യ​വ​ർ​ക്കാ​യി വ​ല​വി​രി​ച്ച് വ​നം വ​കു​പ്പ്. സൈ​ല​ന്‍റ്് വാ​ലി റി​സ​ർ​വ് വ​ന​മേ​ഖ​ല​യി​ൽ വേ​ട്ട​യാ​ടി​പ്പി​ടി​ച്ച മാം​സം പാ​ക​പ്പെ​ടു​ത്തി ക​ഴി​ക്കു​ന്ന​തി​നി​ടെ വ​ന​പാ​ല​ക സം​ഘ​ത്തെ ക​ണ്ടു ഓ​ടി ര​ക്ഷ​പെ​ട്ട നാ​യാ​ട്ടു സം​ഘ​ത്തെ​യാ​ണ് വ​ന​പാ​ല​ക​ർ തെ​ര​യു​ന്ന​ത്.

ക​രി​ങ്കു​ര​ങ്ങ്, കാ​ട്ടു​കോ​ഴി എ​ന്നി​വ​യു​ടെ​തെ​ന്നു സം​ശ​യി​ക്കു​ന്ന ചു​ട്ടു പാ​കം ചെ​യ്ത​തും പ​ച്ച​മാം​സ​വും പാ​ത്ര​ങ്ങ​ളും പാ​കം ചെ​യ്യാ​നു​ള്ള പ​ല​വ്യ​ഞ്ജ​ന സാ​ധ​ന​ങ്ങ​ളും ഉ​ൾ​വ​ന​ത്തി​ലെ നാ​യാ​ട്ടു​കാ​രു​ടെ താ​വ​ള​ത്തി​ൽ നി​ന്നു ക​ണ്ടെ​ടു​ത്തു. തോ​ക്കും തി​ര​ക​ളും ക​ണ്ടെ​ത്താ​നാ​യി​ല്ല. സൈ​ല​ന്‍റ് വാ​ലി നാ​ഷ​ണ​ൽ പാ​ർ​ക്കി​ന്‍റെ റി​സ​ർ​വ് വ​ന​ത്തി​നു​ള്ളി​ൽ പൂ​ച്ച​പ്പാ​റ കൂ​ന്പ​നു സ​മീ​പ​മാ​ണ് വേ​ട്ട​യാ​ട​ൽ ന​ട​ന്ന​ത്. ഉ​ൾ​വ​ന​ത്തി​ൽ വ​ന്യ​മൃ​ഗ​വേ​ട്ട ന​ട​ക്കു​ന്ന​താ​യി ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സൈ​ല​ന്‍റ് വാ​ലി ബ​ഫ​ർ സോ​ണ്‍ വ​ന​വി​ഭാ​ഗം സ്ഥ​ല​ത്തെ​ത്തി​യ​ത്. കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ പേ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​താ​യും തോ​ക്കി​നും പ്ര​തി​ക​ൾ​ക്കും വേ​ണ്ടി തെ​ര​ച്ചി​ൽ ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യും വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു. ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ എ.​എ മു​ഹ​മ്മ​ദ്, എ​സ്എ​ഫ്ഒ എം.​കി​ത്ത​ലാ​ൻ, ബി​എ​ഫ്ഒ​മാ​രാ​യ കെ.​കെ ര​തീ​ഷ്കു​മാ​ർ, ആ​ർ. റീ​ഥു എ​ന്നി​വ​രാ​ണ് വ​ന​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി വ​ന്യ​മൃ​ഗ​മാം​സ​വും മ​റ്റു വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്ത​ത്.