അ​ന്പു​മ​ല കോ​ള​നി​യി​ൽ പോ​ലീ​സ് ഭ​ക്ഷ​ണക്കി​റ്റു​ക​ളെ​ത്തി​ച്ചു
Saturday, April 4, 2020 10:54 PM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​ന്പു​മ​ല ആ​ദി​വാ​സി കോ​ള​നി​യി​ലു​ള്ള​വ​ർ​ക്ക് ഭ​ക്ഷ​ണ കി​റ്റു​ക​ളെ​ത്തി​യി​ല്ലെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് നി​ല​ന്പൂ​ർ പോ​ലീ​സ് കോ​ള​നി​യി​ലെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. തു​ട​ർ​ന്ന് ഭ​ക്ഷ​ണ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. നി​ല​ന്പൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​സ്.​ബി​നു, ജ​ന​മൈ​ത്രി എ​സ്ഐ ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഉ​ൾ​ക്കാ​ട്ടി​ലു​ള്ള അ​ന്പു​മ​ല ആ​ദി​വാ​സി കോ​ള​നി​യി​ലെ​ത്തി​യ​ത്.

ഭ​ക്ഷ​ണ കി​റ്റു​ക​ൾ ല​ഭി​ച്ചി​ല്ലെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് നേ​രി​ട്ട് കോ​ള​നി​യി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ കി​റ്റു​ക​ൾ ല​ഭി​ച്ചി​ല്ലെ​ന്ന് ബോ​ധ്യ​മാ​യ​തോ​ടെ ഐ​ടി​ഡി​പി​യു​മാ​യും ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തു​മാ​യും ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യ​മാ​യ കി​റ്റു​ക​ൾ പോ​ലി​സ് വി​ത​ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു.