അ​തി​രു​ക​ളി​ല്ലാ​ത്ത കാ​രു​ണ്യ​വാ​ഹ​ക​രാ​യി അ​ഗ്നി​ര​ക്ഷാ​സേ​ന
Saturday, April 4, 2020 10:54 PM IST
നി​ല​ന്പൂ​ർ: അ​തി​രു​ക​ളി​ല്ലാ​തെ മാ​ന​വി​ക​ത​യു​ടെ പു​തി​യ ത​ല​ങ്ങ​ളി​ലേ​ക്ക് സേ​വ​നം വ്യാ​പി​പ്പി​ക്കു​ക​യാ​ണ് ഈ ​കൊ​റോ​ണ​ക്കാ​ല​ത്ത് കേ​ര​ള അ​ഗ്നി​ര​ക്ഷാ​സേ​ന. ലോ​ക്ക് ഡൗ​ണ്‍ കാ​ര​ണം ആ​വ​ശ്യ​മ​രു​ന്നു​ക​ൾ കി​ട്ടാ​തെ വ​ല​ഞ്ഞ​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി ശ​നി​യാ​ഴ്ച പ​റ​ന്നെ​ത്തി​യ​ത് കേ​ര​ള​ത്തി​ന്‍റെ അ​തി​രും ഭേ​ദി​ച്ച് ത​മി​ഴ്നാ​ട്ടി​ലേ​ക്ക്. കേ​ര​ള​ത്തി​ൽ അ​ങ്ങോ​ള​മി​ങ്ങോ​ളം നി​ര​വ​ധി രോ​ഗി​ക​ൾ​ക്ക് മ​രു​ന്നെ​ത്തി​ച്ചു ന​ൽ​കു​ന്ന​തി​നി​ടെ​യാ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി അ​തി​ർ​ത്തി​ക്ക​പ്പു​റ​ത്തു​നി​ന്നു​ള്ള വി​ളി നി​ല​ന്പൂ​ർ ഫ​യ​ർ സ്റ്റേ​ഷ​നി​ലേ​ക്കെ​ത്തു​ന്ന​ത്.

ത​മി​ഴ്നാ​ട് ദേ​വാ​ല മൂ​ച്ചി​ക്കു​ണ്ട് എം.​പി.​മു​ഹ​മ്മ​ദ് മു​സ്ത​ഫ​ക്കാ​ണ് കോ​ഴി​ക്കോ​ട് എം.​വി.​ആ​ർ.​കാ​ൻ​സ​ർ ആ​ശു​പ​ത്രി​യി​ൽ നി​ന്നു​ള്ള മ​രു​ന്ന് കി​ട്ടാ​ൻ വ​ഴി​യു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ച്ച​ത്. ഉ​ട​ൻ ത​ന്നെ വാ​ട്സ്ആ​പ്പി​ൽ മ​രു​ന്നി​ന്‍റെ കു​റി​പ്പ​ടി അ​യ​ച്ചു ത​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​ന്പൂ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ മു​ക്കം സ്റ്റേ​ഷ​നി​ലേ​ക്ക് മ​രു​ന്ന്ചീ​ട്ട് അ​യ​ച്ചു​ന​ൽ​കി. മു​ക്കം ഫ​യ​ർ സ്റ്റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​ർ എം.​വി.​ആ​ർ.​ആ​ശു​പ​ത്രി​യി​ൽ നി​ന്ന് മ​രു​ന്ന് വാ​ങ്ങി മു​ക്കം സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു.

മു​ക്കം ഫ​യ​ർ ഫോ​ഴ്സ് ജീ​വ​ന​ക്കാ​ർ മ​രു​ന്ന് വാ​ങ്ങി അ​തി​രാ​വി​ലെ നി​ല​ന്പൂ​രി​ൽ എ​ത്തി​ച്ചു. രാ​വി​ലെ എ​ട്ടു മ​ണി​യോ​ടെ നി​ല​ന്പൂ​ർ അ​ഗ്നി​ര​ക്ഷാ സേ​ന​യി​ലെ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ ഇ.​എം.​ഷി​ന്‍റു, എ.​എ​സ്.​പ്ര​ദീ​പ്, സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ന്‍റി​യ​ർ റം​സാ​ൻ ടാ​ണ എ​ന്നി​വ​ർ ചേ​ർ​ന്ന് ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ മു​ഹ​മ്മ​ദ് മു​സ്ത​ഫ​യു​ടെ ബ​ന്ധു​വി​ന് കൈ​മാ​റി.