ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ൽ സ​ജീ​വ​മാ​യി ’ത​ണ​ലോ​രം’ പ്ര​വ​ർ​ത്ത​ക​ർ
Saturday, April 4, 2020 10:53 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നാ​യ റ​ഹ്മാ​ൻ ഏ​ലം​കു​ള​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്നേ​ഹ​തീ​രം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ത​ണ​ലോ​രം പ്ര​വ​ർ​ത്ത​ക​രും സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ണ്ടി​യ​ർ​മാ​രു​മാ​യ സം​ഘം ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു സ​ജീ​വ​മാ​കു​ന്നു. രാ​വി​ലെ​യും രാ​ത്രി​യു​മാ​യി തെ​രു​വി​ൽ അ​ല​ഞ്ഞു തി​രി​യു​ന്ന​വ​ർ​ക്കും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കും ആ​ശു​പ​ത്രി​ക​ളി​ലെ നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്കും അ​വ​രു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ദൂ​ര​ദേ​ശ​ത്തു നി​ന്നു വ​രു​ന്ന ലോ​റി ഡ്രൈ​വ​ർ​മാ​ർ​ക്കും ഗ​വ​ണ്‍​മെ​ന്‍റ് ഹോ​സ്പി​റ്റ​ലി​ലെ സ്റ്റാ​ഫു​ക​ൾ​ക്കും ഉ​ൾ​പ്പെ​ടെ​യാ​ണ് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഇ​ന്ന​ലെ ന​ട​ന്ന ഭ​ക്ഷ​ണ വി​ത​ര​ണം മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ഉ​ദ്്ഘാ​ട​നം ചെ​യ്തു. ജ​യി​ലി​ലെ അ​ന്തേ​വാ​സി​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി​യ സാ​നി​റ്റൈ​സ​റും മാ​സ്ക്കും എം​എ​ൽ​എ ന​ൽ​കി. തു​ട​ർ​ന്നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ളും അ​ദ്ദേ​ഹം അ​ഭ്യാ​ർ​ഥി​ച്ചു.

മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​ക​ളാ​യ സ​മ​ദ് പ​റ​ച്ചി​ക്കോ​ട്ടി​ൽ, ഡോ. ​ഷാ​ജി ഗ​ഫൂ​ർ, ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ബാ​ബു​രാ​ജ്, അ​സീ​സ് മ​ഞ്ചേ​രി, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നാ​യ, കു​റ്റി​രി മാ​നു​പ്പ, ഷൈ​ജ​ൽ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യം ശ്ര​ദ്ധേ​യ​മാ​യി. കാ​രു​ണ്യ​സ്പ​ർ​ശം, ബു​സ്താ​ൻ സൗ​ഹൃ​ദ ചാ​രി​റ്റി സെ​ൽ ന​വോ​ദ​യ വ​ഴ​ങ്ങ​ല്ലി തു​ട​ങ്ങി​യ കൂ​ട്ടാ​യ്മ​ക​ളു​ടെ സ​ഹ​ക​ര​ണ​വും ഉ​ണ്ടാ​യി​രു​ന്നു. ത​ണ​ലോ​രം ഡെ​സ്റ്റി​റ്റൂ​ട്ട് പ്ര​സി​ഡ​ന്‍റ് സൈ​ഫു​ള്ള അ​ല​ന​ല്ലൂ​ർ, മ​ൻ​സൂ​ർ പ​ട്ടി​ക്കാ​ട് സു​ബൈ​ർ പു​ഞ്ചി​രി, ഷൗ​ക്ക​ത്ത​ലി മാ​ന്തോ​ണി, അ​യ്യൂ​ബ് കു​ന്ന​ക്കാ​വ്, ഷ​ബീ​ർ വ​യ​ങ്ക​ര, ന​സീം, അ​ബ്ബാ​സ് ക​മാ​നം,സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ണ്ടി​യ​ർ​മാ​രാ​യ ആ​രി​ഫ് കൂ​ട്ടി​ൽ, അ​ൻ​വ​ർ മ​ല​ബാ​ർ, അ​ൻ​വ​ർ ശാ​ന്ത​പു​രം, മു​ജീ​ബ് തോ​ട്ട​ത്തി​ൽ, ഷ​ഫീ​ഖ് അ​മ്മി​നി​ക്കാ​ട്, ന​സീം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.