അ​ങ്ങാ​ടി​പ്പു​റ​ത്തെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കും: എം​എ​ൽ​എ
Saturday, April 4, 2020 10:53 PM IST
മ​ങ്ക​ട: ചീ​ര​ട്ടാ​മ​ല​പ​ന്പ് ഹൗ​സി​ലെ മോ​ട്ടോ​ർ ക​ത്തി​യ​തി​നാ​ലും ത​ളി​ക്ഷേ​ത്ത്രി​നു സ​മീ​പം ദേ​ശീ​യ​പാ​ത​യി​ൽ പൈ​പ്പ് പൊ​ട്ടി​യ​തും കാ​ര​ണം ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി ക​ട്ടു​പ്പാ​റ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ നി​ന്നു അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ന്ന​ത് പ​രി​ഹ​രി​ക്കു​മെ​ന്നു ടി.​എ അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ അ​റി​യി​ച്ചു.

കൊ​റോ​ണ വൈ​റ​സി​ന്‍റെ വ്യാ​പ​ന കാ​ല​മാ​യ​തി​നാ​ൽ ആ​ളു​ക​ൾ വീ​ട്ടി​ൽ ത​ന്നെ​യാ​യ​തി​നാ​ൽ വെ​ള്ളം ല​ഭി​ക്കാ​തി​രി​ക്കു​ന്ന​ത് ദു​രി​ത​മാ​ണ്. നൂ​റു​ക്ക​ണ​ക്കി​നു വീ​ട്ടു​കാ​രാ​ണ് ഇ​ത്ത​ര​ത്തി​ൽ ബു​ദ്ധി​മു​ട്ടു​ന്ന​ത്. പ​ല വീ​ട്ടു​കാ​ർ​ക്കും പ​ണം കൊ​ടു​ത്ത് വെ​ള്ളം വാ​ങ്ങി​ക്കാ​നും കൊ​റോ​ണ ഭീ​തി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്താ​ൽ അ​യ​ൽ​വീ​ടു​ക​ളി​ൽ നി​ന്നു വെ​ള്ള​മെ​ടു​ക്കാ​ൻ സാ​ധി​ക്കു​ന്നു​മി​ല്ല.

വ്യ​ക്തി ശു​ചി​ത്വ​വും പ​രി​സ​ര ശു​ചി​ത്വ​വും പാ​ലി​ക്കേ​ണ്ട ഈ ​സ​മ​യ​ത്ത് വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​നു അ​ടി​യ​ന്തി​ര​മാ​യി മോ​ട്ടോ​റി​ന്‍റെ കേ​ടു​പാ​ട് പ​രി​ഹ​രി​ച്ച് പു​ന​സ്ഥാ​പി​ക്കു​ന്ന​തി​നു ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും വി​ഷ​യം ജി​ല്ലാ ക​ള​ക്ട​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.