പ​ദ്ധ​തി ചെ​ല​വ് : പെ​രി​ന്ത​മ​ണ്ണ ന​ഗ​ര​സ​ഭ ജി​ല്ല​യി​ൽ ഒ​ന്നാ​മ​ത്
Friday, April 3, 2020 11:34 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വാ​ർ​ഷി​ക പ​ദ്ധ​തി ഫ​ണ്ട് 2019-20 ചെ​ല​വ​ഴി​ച്ച​തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ ജി​ല്ല​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തും സം​സ്ഥാ​ന​ത്ത് നാ​ലാം സ്ഥാ​ന​ത്തു​മെ​ത്തി. ന​ഗ​ര​സ​ഭ​യു​ടെ പ്ലാ​ൻ എ​ക്സ്പ​ന്‍റീ​ച്ച​ർ 91.8 ശ​ത​മാ​ന​മാ​ണ്.100 ശ​ത​മാ​ന​മു​ള്ള രാ​മ​നാ​ട്ടു​ക​ര​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ലെ 400 പ​ദ്ധ​തി​ക​ളി​ലാ​യി 13.24 കോ​ടി ല​ഭി​ച്ച​തി​ൽ 12.15 കോ​ടി രൂ​പ​യാ​ണ് ന​ഗ​ര​സ​ഭ ചെ​ല​വ​ഴി​ച്ച​ത്.
അ​തോ​ടൊ​പ്പം 2020-21 വാ​ർ​ഷി​ക പ​ദ്ധ​തി മാ​ർ​ച്ച് മാ​സ​ത്തി​ൽ ത​ന്നെ രൂ​പീ​ക​രി​ച്ച് ജി​ല്ലാ പ്ലാ​നിം​ഗ് ബോ​ർ​ഡി​ന്‍റെ അം​ഗീ​കാ​രം നേ​ടാ​നും ന​ഗ​ര​സ​ഭ​ക്കാ​യി. കോ​വി​ഡ്19, പ്ര​ള​യം തു​ട​ങ്ങി​യ ദു​ര​ന്ത​ങ്ങ​ൾ​ക്കി​ട​യി​ലും ക​ഠി​ന പ്ര​യ​ത്ന​ത്തി​ലൂ​ടെ പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​വ​ഹി​ച്ച് മു​ഴു​വ​ൻ ന​ഗ​ര​സ​ഭാ​ജീ​വ​ന​ക്കാ​രെ​യും ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലിം അ​ഭി​ന​ന്ദി​ച്ചു.