ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്കു സം​ഭാ​വ​ന പ്ര​വാ​ഹം
Friday, April 3, 2020 11:34 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ക​മ്യൂ​ണി​റ്റി കി​ച്ച​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​നും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ഭ​ക്ഷ​ണ​ക്കി​റ്റി​നു​മാ​യി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ന്‍റെ​യും പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ​യും അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം നി​ര​വ​ധി പേ​ർ ന​ഗ​ര​സ​ഭാ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കി. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 200 കി​റ്റു​ക​ൾ ന​ൽ​കാ​നു​ള്ള 110000 രൂ​പ പ്ര​മു​ഖ പ്ര​വാ​സി വ്യ​വ​സാ​യി കെ.​ടി മൊ​യ്തു​ട്ടി സം​ഭാ​വ​ന ന​ൽ​കി.
1000 കി​റ്റു​ക​ളി​ലേ​ക്കു​ള്ള മു​ള​ക്, മ​ല്ലി​പ്പൊ​ടി പാ​ക്ക​റ്റു​ക​ൾ ഈ​സ്റ്റേ​ണ്‍ ക​റി പൗ​ഡ​ർ ക​ന്പ​നി​യു​ടെ ചെ​യ​ർ​മാ​ൻ ന​വാ​സ് മീ​രാ​ൻ ന​ഗ​ര​സ​ഭ​യി​ൽ എ​ത്തി​ച്ചു. ബാ​ബു ഇ​ല​ക്ട്രി​ക്ക​ൽ​സ് 50000, ഫ​യ​ർ സ്റ്റേ​ഷ​ൻ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ 25000, ടൗ​ണ്‍ ഹാ​ൾ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ 20000, കൂ​ടെ വ​നി​താ കൂ​ട്ടാ​യ്മ 15000, പൊ​ന്ന്യാ​കു​ർ​ശി കൊ​റോ​ണ വാ​ട്സ് ആ​പ്പ് കൂ​ട്ടാ​യ്മ 25000 എ​ന്നി​വ​ക്ക് പു​റ​മെ വി​വി​ധ വ്യ​ക്തി​ക​ളു​ടെ സം​ഭാ​വ​ന​ക​ളും ന​ൽ​കി.