കേ​ര​ള​ത്തെ മോ​ശ​മാ​ക്കി വീ​ഡി​യോ: യു​പി സ്വ​ദേ​ശി അ​റ​സ്റ്റി​ൽ
Thursday, April 2, 2020 11:12 PM IST
മ​ഞ്ചേ​രി: കേ​ര​ള സ​ർ​ക്കാ​രി​നെ​യും നാ​ട്ടു​കാ​രെ​യും മോ​ശ​ക്കാ​രാ​ക്കി ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​തി​ന് ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഖു​ദൂ​സു(32) നെ ​മ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ഞ്ചേ​രി വ​ലി​യ​ട്ടി​പ്പ​റ​ന്പി​ൽ വ​ർ​ഷ​ങ്ങ​ളാ​യി കു​ടും​ബ​മാ​യി താ​മ​സി​ക്കു​ന്ന ഖു​ദൂ​സ് സ്വ​ന്ത​മാ​യി ബാ​ർ​ബ​ർ ഷോ​പ്പ് ന​ട​ത്തി​വ​രി​ക​യാ​ണ്.
സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ഡി​യോ പ്ര​ച​രി​ച്ച​തോ​ടെ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ നാ​ട്ടി​ൽ നി​ന്നു കേ​ര​ള​ത്തി​ലേ​ക്ക് ആ​രും വ​രാ​തി​രി​ക്കു​വാ​ൻ ത​യാ​റാ​ക്കി​യ വീ​ഡി​യോ ആ​ണെ​ന്നാ​ണ് ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. സ​ർ​ക്കാ​രി​നെ മോ​ശ​മാ​ക്കി ഗൂ​ഢ​ഉ​ദേ​ശ​ത്തോ​ടു​കൂ​ടി വ്യാ​ജ​വാ​ർ​ത്ത ച​മ​ച്ച​തി​നും പ്ര​ച​രി​പ്പി​ച്ച​തി​നു​മാ​ണ് കേ​സെ​ടു​ത്ത​ത്.