കാ​ളി​കാ​വി​ലെ ഇ​ന്ദി​രാ​ഭ​വ​ൻ ഇ​നി കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​ർ
Tuesday, March 31, 2020 10:50 PM IST
കാ​ളി​കാ​വ്: ഇ​ന്ദി​രാ ഭ​വ​ൻ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റാ​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച ക​ത്ത് കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നു കൈ​മാ​റി. കൊ​റോ​ണ വ്യാ​പ​ന​ഭീ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ളി​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന എ​ല്ലാ പൊ​തു​അ​ടി​യ​ന്തിര ആ​വ​ശ്യ​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗി​ക്കാ​ൻ ഇ​ന്ദി​രാ ഭ​വ​വ​ൻ വി​ട്ടു ന​ൽ​കും. കാ​ളി​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മീ​പ​ത്താ​ണ് ഇ​ന്ദി​രാ​ഭ​വ​ൻ.
പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ വ​കു​പ്പും പോ​ലീ​സും ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു​ള്ള എ​ല്ലാ സ​ഹാ​യ​ങ്ങ​ളും കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ഒ​രു​ക്കി കൊ​ടു​ക്കും. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ഓ​ഫീസാ​യ ഇ​ന്ദി​രാ​ഭ​വ​ൻ കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ട് ഓ​ഡി​റ്റോ​റി​യ​ങ്ങ​ളും വി​ട്ടു ന​ൽ​കും. ആ​ർ​ആ​ർ​ടി​യി​ലേ​ക്ക് നി​ല​വി​ൽ ആ​വ​ശ്യ​പ്പെ​ട്ട അം​ഗ​ങ്ങ​ളു​ടെ പേ​രു ന​ൽ​കി​യി​ട്ടു​ണ്ട്.