നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ഭ​ക്ഷ്യ​ക്കിറ്റ് വി​ത​ര​ണം തു​ട​ങ്ങി
Tuesday, March 31, 2020 10:50 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ഭ​ക്ഷ്യക്കി​റ്റു വി​ത​ര​ണ​വും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ചോ​റു പൊ​തി​ക​ളും ന​ൽ​കി. ലോ​ക്ക് ഡൗ​ണ്‍ നി​ല​നി​ൽ​ക്കു​ന്ന ഏ​പ്രി​ൽ 14 വ​രെ ഭ​ക്ഷ​ണ പൊ​തി​ക​ളു​ടെ വി​ത​ര​ണം തു​ട​രു​മെ​ന്നു ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് പാ​ഞ്ഞു. ന​ഗ​ര​സ​ഭ​യു​ടെ പ്ലാ​ൻ ഫ​ണ്ടി​ൽ നി​ന്നു​ള്ള തു​ക ഉ​പ​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.
ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ൾ ന​ൽ​കി​യ ലി​സ്റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഭ​ക്ഷ​ണ പൊ​തി​ക​ൾ ന​ൽ​കു​ന്നത്. ന​ഗ​ര​സ​ഭ റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ്് ടീ​മാ​ണ് വി​ത​ര​ണം നടത്തുന്ന​ത്.
1000 ഭ​ക്ഷ​ണ കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ക. മൂ​ന്നു കി​ലോ അ​രി , ഒ​രു കി​ലോ പ​രി​പ്പ്, ആ​ട്ട ര​ണ്ടു കി​ലോ, കി​ഴ​ങ്ങ് ഒ​രു കി​ലോ, സ​വാ​ള ഒ​രു കി​ലോ എ​ന്നി​വ ഉ​ൾ​പ്പെ​ട്ട​താ​ണ് കി​റ്റ്. ന​ഗ​ര​സ​ഭ​യ്ക്ക് കീ​ഴി​ൽ പ​യ്യം​പ​ള്ളി, വീ​ട്ടി​ക്കു​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ര​ണ്ടു സാ​മൂ​ഹ്യ അ​ടു​ക്ക​ള​ക​ളി​ൽ നി​ന്നാ​ണ് ഭ​ക്ഷ​ണ കി​റ്റു​ക​ൾ ന​ൽ​കു​ന്ന​ത്.
ജ​ന​മൈ​ത്രി പോ​ലീ​സും സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ തെ​രു​വി​ൽ ഭി​ക്ഷ​ടാ​നം ന​ട​ത്തു​ന്ന​വ​ർ​ക്കും ആ​രും നോ​ക്കാ​ൻ ഇ​ല്ലാ​ത്ത​വ​ർ​ക്കും കി​ട​പ്പ് രോ​ഗി​ക​ൾ​ക്കും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കും ദി​വ​സം ര​ണ്ടു നേ​രം ഭ​ക്ഷ​ണം എ​ത്തി​ച്ച് ന​ൽ​കും.