നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ആ​ൾ വീ​ട്ടി​ൽ മ​രി​ച്ചു
Tuesday, March 31, 2020 8:46 PM IST
എ​ട​ക്ക​ര (മ​ല​പ്പു​റം): കോ​വി​ഡ്- 19 മാ​യി ബ​ന്ധ​പ്പെ​ട്ടു വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ആ​ൾ മ​രി​ച്ചു. നി​ല​ന്പൂ​ർ മൂ​ത്തേ​ടം നാ​ര​ങ്ങാ​പൊ​ട്ടി​യി​ലെ കു​ന്പ​ള​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ ഗീ​വ​ർ​ഗീ​സ് തോ​മ​സ് (58) ആ​ണ് തി​ങ്ക​ളാ​ഴ്ച​യാ​ണ് മ​രി​ച്ച​ത്.

മും​ബൈ​യി​ൽ ഫോ​ട്ടോ​ഗ്രാ​ഫ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. മും​ബൈ​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്നു 15 ദി​വ​സം മു​ന്പാ​ണ് ചി​കി​ത്സ​യ്ക്കാ​യി നാ​ട്ടി​ലെ​ത്തി​യ​ത്. വി​മാ​ന​ത്തി​ൽ ക​രി​പ്പൂ​ർ എ​യ​ർ​പോ​ർ​ട്ടി​ൽ വ​ന്നി​റ​ങ്ങി അ​വി​ടെ നി​ന്നു വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ന​ട്ടെ​ല്ലി​നും കാ​ലി​നും സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ൾ നി​ല​ന്പൂ​രി​ലെ ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സ തേ​ടി​യ​ത്. മ​റ്റു സം​സ്ഥാ​ന​ത്തു നി​ന്നെ​ത്തി​യ ആ​ളെ​ന്ന നി​ല​യി​ൽ ഇ​യാ​ൾ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. നി​രീ​ക്ഷ​ണ​ത്തി​ൽ ഇ​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്നു ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. കോ​വി​ഡി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നു പ​റ​യ​പ്പെ​ടു​ന്നു. എ​ങ്കി​ലും ഇ​യാ​ളു​ടെ ര​ക്ത സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. പ​രി​ശോ​ധ​നാ ഫ​ലം ല​ഭ്യ​മാ​യ​തി​നു ശേ​ഷം മാ​ത്ര​മേ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കൂ​വെ​ന്നു ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അി​റ​യി​ച്ചു. ഭാ​ര്യ: ഓ​മ​ന. മ​ക്ക​ൾ: അ​ഭ​യ, അ​ബി​ൻ പോ​ൾ. മ​രു​മ​ക​ൻ സ​ജോ.