ഉ​ത്ത​രേ​ന്ത്യ​യി​ലേ​ക്ക് ട്രെ​യി​നു​ണ്ടെ​ന്ന വ്യാ​ജ സ​ന്ദേ​ശം: ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
Monday, March 30, 2020 10:47 PM IST
മ​ല​പ്പു​റം: നി​ല​ന്പൂ​രി​ൽ​നി​ന്ന് ഉ​ത്ത​രേ​ന്ത്യ​യി​ലേ​ക്ക് ട്രെ​യി​നു​ണ്ടെ​ന്ന വ്യാ​ജ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ മ​ല​പ്പു​റം എ​ട​വ​ണ്ണ​യി​ലെ പ്രാ​ദേ​ശി​ക യൂ​ത്ത്കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ അ​റ​സ്റ്റി​ൽ. എ​ട​വ​ണ്ണ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ൻ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സാ​ക്കി​ർ തു​വ്വ​ക്കാ​ട്(32), എ​ട​വ​ണ്ണ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷെ​രീ​ഫ്(36)​എ​ന്നി​വ​രെ​യാ​ണ് എ​ട​വ​ണ്ണ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
വ്യാ​ജ​പ്ര​ച​ര​ണം ന​ട​ത്തി അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ ക​ബ​ളി​പ്പി​ച്ച​തി​നാ​ണ് ഇ​രു​വ​ർ​ക്കു​മെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ​ചെ​യ്ത​തെ​ന്നു എ​ട​വ​ണ്ണ എ​സ്ഐ വി.​വി​ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.
മ​ല​പ്പു​റം മേ​ഖ​ല​യി​ലെ അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഫോ​ണി​ലാ​ണ് ലോ​ക്ക്ഡൗ​ണി​ൽ തൊ​ഴി​ലാ​ളി​ക​ളെ തി​രി​കെ കൊ​ണ്ടു​പോ​കാ​ൻ തീ​വ​ണ്ടി വ​രു​മെ​ന്നും മ​മ​താ ബാ​ന​ർ​ജി തീ​വ​ണ്ടി അ​യ​ച്ച​താ​ണെ​ന്നു​മു​ള്ള സ​ന്ദേ​ശ​മാ​ണ് ക​റ​ങ്ങി ന​ട​ന്ന​ത്. ശ​ബ്ദ​സ​ന്ദേ​ശ​മാ​ണ് വാ​ട്സാ​പ്പി​ലൂ​ടെ പ​ല​രും പ​ങ്കു​വ​ച്ച​ത്. സം​ഭ​വം വ്യാ​പി​ച്ച​തോ​ടെ പോ​ലീ​സി​നും വ്യാ​ജ സ​ന്ദേ​ശം സം​ബ​ന്ധി​ച്ച വി​വ​രം ല​ഭി​ച്ചു. ഇ​തോ​ടെ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​തോ​ടെ​യാ​ണ് എ​ട​വ​ണ്ണ സ്വ​ദേ​ശി സാ​ക്കി​റി​ന്‍റെ ശ​ബ്ദ​മാ​ണി​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

പി​ന്നീ​ട് ത​ന്നോ​ട് ഈ ​സ​ന്ദേ​ശം ത​യാ​റാ​ക്കി അ​യ​ക്കാ​ൻ പ​റ​ഞ്ഞ​ത് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഷെ​രീ​ഫാ​ണെ​ന്ന് സാ​ക്കി​ർ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. ഇ​യാ​ളെ വി​ളി​ച്ച് പോ​ലീ​സ് ചോ​ദി​ച്ച​പ്പോ​ൾ ആ​ദ്യം നി​ഷേ​ധി​ച്ചെ​ങ്കി​ലും പി​ന്നീ​ട് സ​മ്മ​തി​ക്കേ​ണ്ടി വ​ന്നു. അ​തേ സ​മ​യം സം​ഭ​വ​ത്തി​ന്‍റെ നി​ജ​സ്ഥി​തി അ​ന്വേ​ഷി​ക്കാ​തെ​യാ​ണ് പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നാ​രോ​പി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് രം​ഗ​ത്തു​വ​ന്നു.