ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ​ക്കാ​യി ആ​റ് ഷെ​ൽ​ട്ട​റു​ക​ൾ തു​റ​ന്നു
Monday, March 30, 2020 10:46 PM IST
മ​ല​പ്പു​റം: രാ​ജ്യം മു​ഴു​വ​ൻ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ നാ​ട്ടി​ലേ​ക്ക് പോ​കാ​നാ​കാ​തെ ജി​ല്ല​യി​ൽ വ​ഴി​യി​ൽ കു​ടു​ങ്ങി​യ ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ​ക്കാ​യി ആ​റ് ഷെ​ൽ​ട്ട​റു​ക​ൾ ആ​രം​ഭി​ച്ച​താ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഡോ.​കെ.​ടി.​ജ​ലീ​ൽ പ​റ​ഞ്ഞു.
ജി​ല്ല​യി​ലെ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി ക​ള​ക്ട​റേ​റ്റി​ൽ മാ​ധ്യ​മ​ങ്ങ​ളു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. വ​ഴി​ക്ക​ട​വ്, പെ​രി​ന്ത​ൽ​മ​ണ്ണ, അ​രീ​ക്കോ​ട്, കൊ​ണ്ടോ​ട്ടി, തി​രൂ​ർ, ച​ങ്ങ​രം​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പു​തി​യ​താ​യി ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ​ക്കാ​യി ഷെ​ൽ​ട്ട​റു​ക​ൾ ആ​രം​ഭി​ച്ച​ത്. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന രീ​തി​യി​ൽ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തി​യ​വ​രെ പി​ടി​കൂ​ടാ​നാ​യി​ട്ടു​ണ്ടെ​ന്നും സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
പാ​കം ചെ​യ്ത ഭ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് സാ​മൂ​ഹി​ക അ​ടു​ക്ക​ള​ക​ൾ വ​ഴി​യും പാ​ച​ക​ത്തി​ന് സൗ​ക​ര്യ​വും സ്വ​യം പാ​കം ചെ​യ്യാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്ന​വ​രു​മാ​യ ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ​ക്ക് ര​ണ്ടാ​ഴ്ച​ത്തേ​ക്കു​ള്ള ഭ​ക്ഷ​ണ​ക്കി​റ്റ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി ന​ൽ​കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​റ് ഡിഅ​ഡി​ക‌്ഷ​ൻ
സെ​ന്‍റ​റു​ക​ൾ

മ​ദ്യാ​സ​ക്ത​ർ​ക്കാ​യി ജി​ല്ല​യി​ൽ ആ​റ് ഡി ​അ​ഡി​ക്ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​താ​യി മ​ന്ത്രി പ​റ​ഞ്ഞു. നി​ല​ന്പൂ​ർ, പൊ​ന്നാ​നി, തി​രൂ​ര​ങ്ങാ​ടി, മ​ല​പ്പു​റം, എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ളേ​ജ്, മ​അ​ദി​ൻ അ​ക്കാ​ദ​മി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​ത്ത് ബെ​ഡു​ക​ൾ വീ​ത​മു​ള്ള ഡി ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സൈ​ക്യാ​ട്രി​സ്റ്റി​ന്‍റെ സേ​വ​ന​മു​ൾ​പ്പ​ടെ ഈ ​കേ​ന്ദ്ര​ങ്ങ​ളി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

6390 ബെ​ഡു​ക​ൾ
സ​ജ്ജം

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ മാ​ർ​ഗ നി​ർ​ദേശ പ്ര​കാ​രം ശു​ചി​മു​റി സൗ​ക​ര്യ​ങ്ങ​ളോ​ട് കൂ​ടി 6390 ബെ​ഡു​ക​ൾ സ​ജ്ജ​മാ​ക്കി​യ​താ​യി മ​ന്ത്രി പ​റ​ഞ്ഞു.

നി​രോ​ധ​നാ​ജ്ഞ തു​ട​രും

ലോ​ക്ക് ഡൗ​ണ്‍ കാ​ലാ​വ​ധി തീ​രു​ന്ന​ത് വ​രെ ജി​ല്ല​യി​ൽ നി​രോ​ധ​നാ​ജ്ഞ തു​ട​രു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. മൊ​ബൈ​ൽ റീ​ച്ചാ​ർ​ജിം​ഗ് കേ​ന്ദ്ര​ങ്ങ​ളെ അ​വ​ശ്യ​സേ​വ​ന​മാ​യി ക​രു​തി അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ക​ട​ക​ളി​ൽ ആ​ളു​ക​ൾ കൂ​ട്ടം കൂ​ടി നി​ൽ​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ക​ട​യു​ട​മ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. റീ​ച്ചാ​ർ​ജിം​ഗ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ​ര​മാ​വ​ധി ഓ​ണ്‍​ലൈ​ൻ സം​വി​ധാ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അവ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ
വ​ര​വി​ന് ത​ട​സ​ങ്ങ​ളി​ല്ല

അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും മ​റ്റ് ജി​ല്ല​ക​ളി​ൽ നി​ന്നു​മു​ള്ള ച​ര​ക്ക് നീ​ക്ക​ത്തി​ന് നി​ല​വി​ൽ ത​ട​സ​ങ്ങ​ളി​ല്ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ചെ​ക്ക് പോ​സ്റ്റു​ക​ൾ ക​ട​ക്കു​ന്ന​തി​ന് റ​വ​ന്യു, ആ​ർ​ടി​ഒ, ആ​രോ​ഗ്യ വ​കു​പ്പ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യി അ​നു​വ​ദി​ക്കു​ന്ന പാ​സു​ക​ൾ ഉ​പ​യോ​ഗി​ക്കാം. നി​ല​വി​ൽ ഏ​ഴ് ദി​വ​സ​മാ​യി​രു​ന്ന പാ​സി​ന്‍റെ കാ​ലാ​വ​ധി 14 ദി​വ​സ​മാ​ക്കി ന​ൽ​കി​യി​ട്ടു​ണ്ട്.

സാ​മൂ​ഹ്യ​സേ​വ​നം
വീ​ട്ടി​ലി​രു​ന്ന്

കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി സ​ന്ന​ദ്ധ സേ​വ​ന​ത്തി​ന്‍റെ പേ​രി​ൽ ആ​രും പൊ​തു രം​ഗ​ത്തി​റ​ങ്ങി പ്ര​വ​ർ​ത്തി​ക്ക​രു​തെ​ന്ന് മ​ന്ത്രി അ​ഭ്യ​ർ​ത്ഥി​ച്ചു. സ​മൂ​ഹ​ത്തി​ന്‍റെ സു​ര​ക്ഷ​യാ​ണ് സ​ന്ന​ദ്ധ സേ​വ​ന​ത്തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ങ്കി​ൽ വീ​ട്ടി​ലി​രി​ക്കു​ക​യാ​ണ് ഉ​ത്ത​മം. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യാ​ണ് ന​മു​ക്കി​പ്പോ​ൾ ചെ​യ്യാ​നു​ള്ള​ത്. അ​തേ​സ​മ​യം കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന മു​റ​ക്ക് രം​ഗ​ത്തി​റ​ങ്ങാ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സാ​മൂ​ഹി​ക അ​ടു​ക്ക​ള​യി​ൽ
രാ​ഷ്ട്രീ​യം വേ​ണ്ട

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​മൂ​ഹി​ക അ​ടു​ക്ക​ള​യി​ൽ ചു​മ​ത​ല​പ്പെ​ടു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ര​ല്ലാ​തെ മ​റ്റാ​രും പ്ര​വേ​ശി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്ന് മ​ന്ത്രി. ഭ​ക്ഷ​ണ​പ്പൊ​തി വി​ത​ര​ണ​ത്തി​ന് പോ​കു​ന്ന​വ​ർ ഏ​തെ​ങ്കി​ലും പാ​ർ​ട്ടി​യു​ടെ​യോ സം​ഘ​ട​ന​ക​ളു​ടെ​യോ പേ​ര് വെ​ളി​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലു​ള്ള വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കാ​ൻ പാ​ടു​ള്ള​ത​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. രാ​ഷ്ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യി ഒ​റ്റ മ​ന​സോ​ടെ പ്ര​വ​ർ​ത്തി​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്നും മ​ന്ത്രി ഓ​ർ​മ​പ്പെ​ടു​ത്തി.
ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ ക​ല​ക്ട​ർ ജാ​ഫ​ർ മ​ലി​ക്, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​സ​ക്കീ​ന, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ ജി.​ബി​ൻ​സി​ലാ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.