നി​യ​മ​ലം​ഘ​നം: കൊ​ള​ത്തൂ​രി​ൽ ഏ​ഴു പേ​ർ അ​റ​സ്റ്റി​ൽ
Monday, March 30, 2020 10:45 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കൊ​റോ​ണ നി​യ​മ​ലം​ഘ​ന​വു​മാ​യി കൊ​ള​ത്തൂ​രി​ൽ ഇ​ന്ന​ലെ നാ​ലു കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ൽ ഏ​ഴു പേ​ർ അ​റ​സ്റ്റി​ലാ​യി. ക​ട​ക​ൾ നി​ശ്ചി​ത സ​മ​യ പ​രി​ധി ലം​ഘി​ച്ച​തി​നും അ​നാ​വ​ശ്യ​മാ​യി ക​റ​ങ്ങി ന​ട​ന്ന കാ​ര്യ​ത്തി​നു​മാ​ണ് അ​റ​സ്റ്റ്. കൊ​ള​ത്തൂ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഗ്രാ​മ​ങ്ങ​ളി​ലെ ഉ​ൾ​ഭാ​ഗ​ങ്ങ​ളി​ൽ ത​ന്പ​ടി​ച്ച് കൂ​ട്ടം കൂ​ടി​യി​രി​ക്കു​ന്ന യു​വാ​ക്ക​ളു​ടെ സം​ഘ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്നും ഇ​ങ്ങ​നെ പി​ടി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണും വാ​ഹ​ന​വും പി​ടി​ച്ചെ​ടു​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
ഇ​തി​നാ​യി മാ​ത്രം ഒ​രു പെ​ട്രോ​ളിം​ഗ് സം​ഘ​ത്തെ 24 മ​ണി​ക്കൂ​റും വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​ത്ത​രം സം​ഘ​ങ്ങ​ളെ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി മ​ഫ്ടി​യി​ൽ പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു.