സാ​മൂ​ഹി​ക പെ​ൻ​ഷ​ൻ മു​ട​ങ്ങി​യ സം​ഭ​വം: ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ
Monday, March 30, 2020 10:45 PM IST
മ​ങ്ക​ട: മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കോ​വി​ഡ് ലോ​ക്ക് ഡൗ​ണി​നി​ടെ അ​നു​വ​ദി​ച്ച ര​ണ്ട് മാ​സ​ത്തെ സാ​മൂ​ഹി​ക ക്ഷേ​മ പെ​ൻ​ഷ​ൻ വി​ത​ര​ണം ആ​രം​ഭി​ച്ച​പ്പോ​ൾ നി​ര​വ​ധി വി​ധ​വ​ക​ളും അ​ന്പ​ത് വ​യ​സ് ക​ഴി​ഞ്ഞ അ​വി​വാ​ഹി​ത​രും പെ​ൻ​ഷ​ൻ പ​ട്ടി​ക​യി​ൽ നി​ന്നും പു​റ​ത്താ​യ സം​ഭ​വ​ത്തി​ൽ ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​മ​ന്ത്രി, മ​ല​പ്പു​റം പ​ഞ്ചാ​യ​ത്ത് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ, പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​റേ​റ്റ് എ​ന്നി​വ​ർ​ക്ക് ക​ത്ത് ന​ൽ​കി. ഇ​തി​നെ​ത്തു​ട​ർ​ന്നു വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.
അ​ങ്ങാ​ടി​പ്പു​റം, മ​ങ്ക​ട, പു​ഴ​ക്കാ​ട്ടി​രി തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് കൂ​ടു​ത​ൽ​പേ​ർ​ക്ക് പെ​ൻ​ഷ​ൻ മു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​രം പു​ന​ർ​വി​വാ​ഹി​ത​ര​ല്ലെ​ന്ന് സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ യ​ഥാ​സ​മ​യം ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കു​ന്ന​തി​ൽ വ​ന്ന വീ​ഴ്ച​യാ​ണ് പെ​ൻ​ഷ​ൻ ത​ട​സ​പ്പെ​ടാ​ൻ കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്.
കോ​വി​ഡ് ലോ​ക്ക് ഡൗ​ണി​നി​ടെ സാ​മൂ​ഹി​ക ക്ഷേ​മ​പെ​ൻ​ഷ​ൻ മു​ട​ങ്ങി​യ​തോ​ടെ ക​ടു​ത്ത സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടാ​ണ് നി​ർ​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ളി​ലെ വി​ധ​വ​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​തെ​ന്നും എം​എ​ൽ​എ​യു​ടെ ക​ത്തി​ൽ പ​റ​യു​ന്നു.