വി​ധ​വാ​പെ​ൻ​ഷ​ൻ ഉ​ട​ൻ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന്
Monday, March 30, 2020 10:45 PM IST
അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ​യും ഇ​ട​തു​ഭ​ര​ണ​സ​മി​തി​യു​ടെ​യും അ​നാ​സ്ഥ മൂ​ലം മു​ട​ങ്ങി​യ ആ​യി​ര​ത്തോ​ളം വി​ധ​വ പെ​ൻ​ഷ​ൻ ഉ​ട​ൻ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി. പു​നഃ​സ്ഥാ​പി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​റി​യി​ച്ചു.
പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് ഇ​തു​സം​ബ​ന്ധി​ച്ചു പ​രാ​തി ന​ൽ​കി. സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് വി​ധ​വ​യാ​ണെ​ന്നും അ​വി​വാ​ഹി​ത​യാ​ണെ​ന്നും കാ​ണി​ക്കു​ന്ന സാ​ക്ഷ്യ​പ​ത്ര​വും വി​ധ​വ സ​ർ​ട്ടി​ഫി​ക്ക​റ്റും സ​മ​യ​ബ​ന്ധി​ത​മാ​യി അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ച്ച​വ​ർ​ക്കാ​ണ് പെ​ൻ​ഷ​ൻ മു​ട​ങ്ങി​യ​ത്.
സ​മ​ർ​പ്പി​ക്ക​പ്പ​ട്ട സാ​ക്ഷ്യ​പ​ത്ര​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ പെ​ൻ​ഷ​ൻ സൈ​റ്റി​ൽ അ​പ് ലോ​ഡ് ചെ​യ്യാ​ൻ ക​ഴി​യാ​തെ വ​ന്ന​തും പെ​ൻ​ഷ​ൻ മു​ട​ങ്ങി​യ​തെ​ന്നു​മാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം.
എ​ന്നാ​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​ൽ ര​ണ്ടാം ഘ​ട്ട​ത്തി​ൽ എ​ല്ലാ​വ​ർ​ക്കും പെ​ൻ​ഷ​ൻ കി​ട്ടു​മെ​ന്ന് ഭ​ര​ണ​സ​മി​തി പ​റ​യു​ന്നു. വ​റു​തി​യു​ടെ കാ​ല​മാ​യ ഈ ​കൊ​റോ​ണ​ക്കാ​ല​ത്ത് ആ​യി​ര​ത്തോ​ളം വ​രു​ന്ന വി​ധ​വ​ക​ളു​ടെ​യും അ​വി​വാ​ഹി​ത​ക​ളു​ടെ​യും പെ​ൻ​ഷ​ൻ മു​ട​ക്കി​യ​വ​രെ നി​യ​മ​ത്തി​നു മു​ന്പി​ൽ കൊ​ണ്ടു​വ​ര​ണം. സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ​ക്കും ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കും നേ​രെ ഇ​ട​തു​ഭ​ര​ണ​സ​മി​തി കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​യു​ടെ ഉ​ദാ​ഹ​ര​ണ​മാ​ണ് ഇ​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി.
പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് സ​മീ​ർ ബാ​ബു മു​ന്നാ​ക്ക​ൽ, മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് സെ​ക്ര​ട്ട​റി ശി​ഹാ​ബ് ചോ​ല​യി​ൽ, പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് ട്ര​ഷ​റ​ർ ഷ​ഫീ​ഖ് കാ​ര​കു​ഴി​യി​ൽ, മ​ണ്ഡ​ലം എം​എ​സ്എ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ഷി​ഖ് പാ​താ​രി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.