സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​ജ​പ്ര​ചാ​ര​ണം: ന​ട​പ​ടി ക​ടു​പ്പി​ച്ച് പോ​ലീ​സ്
Sunday, March 29, 2020 10:43 PM IST
മ​ല​പ്പു​റം: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ തെ​റ്റി​ധാ​ര​ണ പ​ര​ത്തു​ന്ന വി​ധം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​ജ​സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രേ പോ​ലീ​സ് ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കു​ന്നു. വ​ട​ക്കേ ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ നി​ല​ന്പൂ​രി​ൽ നി​ന്നു തീ​വ​ണ്ടി ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്ന വ്യാ​ജ പ്ര​ചാ​ര​ണ​മാ​ണ് ഇ​ന്ന​ലെ സോ​ഷ്യ​ൽ മീ​ഡി​യ ഗ്രൂ​പ്പു​ക​ളി​ൽ വ്യാ​പ​ക​മാ​യ​ത്. ഉ​ത്ത​രേ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ ഗ്രൂ​പ്പു​ക​ളി​ലൂ​ടെ​യാ​ണ് ഇ​തു വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ട​ത്.
ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള സ​ന്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ല​പ്പു​റം ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ൾ നി​ല​ന്പൂ​രി​ലേ​ക്ക് പോ​കാ​നൊ​രു​ങ്ങി​യി​രി​ക്കു​ക​യാ​ണ്.
ആ​യി​ര​ക്ക​ണ​ക്കി​നു തൊ​ഴി​ലാ​ളി​ക​ൾ നി​ല​ന്പൂ​രി​ൽ എ​ത്തി​യാ​ൽ വ​ലി​യ​ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​മാ​യി മാ​റു​മെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ​യാ​ണ് പോ​ലീ​സ് ക​ർ​ശ​ന ന​ട​പ​ടി​യി​ലേ​ക്കു ക​ട​ക്കു​ന്ന​ത്. സ​ന്ദേ​ശം വ്യാ​ജ​മാ​ണെ​ന്നും യാ​ത്രാ സം​വി​ധാ​ന​ങ്ങ​ളൊ​ന്നും ല​ഭ്യ​മ​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
ഇ​തു സം​ബ​ന്ധി​ച്ച് മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു.​അ​ബ്്ദു​ൾ ക​രീം വാ​ട്ട്സ് ആ​പ്പി​ലൂ​ടെ ന​ൽ​കി​യ അ​റി​യി​പ്പി​ൽ ഇ​ത്ത​രം വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്നും താ​ക്കീ​ത് ന​ൽ​കി. വ്യാ​ജ​സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച​തി​നു ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യി മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക്കും അ​റി​യി​ച്ചു. കൂ​ടു​ത​ൽ പേ​ർ അ​റ​സ്റ്റി​ലാ​യേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. ഇ​ന്ന​ലെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലും തൊ​ഴി​ലാ​ളി​ക​ൾ ന​ഗ​ര​സ​ഭാ ഓ​ഫീ​സി​നു മു​ന്നി​ൽ ത​ടി​ച്ചു കൂ​ടി​യി​രു​ന്നു.
ച​ങ്ങ​നാ​ശേ​രി പാ​യി​പ്പാ​ട് നൂ​റു​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ൾ റോ​ഡി​ലി​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ​യാ​ണ് നി​ല​ന്പൂ​രി​ൽ നി​ന്നു ട്രെ​യി​ൻ സൗ​ക​ര്യ​മു​ണ്ടെ​ന്ന രീ​തി​യി​ൽ വാ​ട്ട്സ്ആ​പ്പി​ൽ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​ച്ച​ത്.​വ്യാ​ജ സ​ന്ദേ​ശം പ​ര​ത്തു​ന്ന​ത് ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.