സ​ർ​ക്കാ​ർ നി​ല​പാ​ട് പ്ര​തി​ഷേ​ധാ​ർ​ഹ​മെ​ന്ന്
Sunday, March 29, 2020 10:42 PM IST
നി​ല​ന്പൂ​ർ: മ​ദ്യ​പാ​നി​ക്ക് ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യു​ണ്ടെ​ങ്കി​ൽ മ​ദ്യം ന​ൽ​കാ​മെ​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ട് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഒ​രു ഡോ​ക്ട​ർ കു​റി​പ്പ​ടി ന​ൽ​കു​ന്ന​തി​ലൂ​ടെ മ​ദ്യം ഒൗ​ദ്യോ​ഗി​ക മെ​ഡി​സി​ന്‍റെ സ്ഥാ​ന​ത്തേ​ക്കു​യ​രു​ക​യാ​ണ്. മ​ദ്യം, ഡ്ര​ഗ് അ​ഡി​ക്ടു​ക​ൾ​ക്ക് അ​തേ വ​സ്തു​ക്ക​ൾ കൊ​ണ്ട​ല്ല ചി​കി​ത്സി​ക്കേ​ണ്ട​ത്. ഡി ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റു​ക​ൾ വി​പു​ല​പ്പെ​ടു​ത്ത​ണം. മ​ദ്യ​പാ​നി​ക​ളെ സൃ​ഷ്ടി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന​പ​ങ്ക് വ​ഹി​ക്കു​ന്ന സ​ർ​ക്കാ​രു​ക​ൾ ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ ചൊ​ട്ടു വി​ദ്യ​ക​ൾ കൊ​ണ്ട് ഓ​ട്ട​യ​ട​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് പ​രി​ഹാ​സ്യ​മാ​ണെ​ന്ന് കാ​ട്ടു​ങ്ങ​ൽ അ​ല​വി​ക്കു​ട്ടി ബാ​ഖ​വി, ഖ​ദീ​ജാ ന​ർ​ഗീ​സ്, മ​ജീ​ദ് മാ​ട​ന്പാ​ട്ട്, വ​ർ​ഗീ​സ് ത​ണ്ണി​നാ​ൽ എ​ന്നി​വ​ർ സം​യു​ക്ത പ്ര​സ്ത​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.