അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടി​ലേ​ക്കു പോ​കാ​ന​നു​വ​ദി​ക്കി​ല്ല
Sunday, March 29, 2020 10:42 PM IST
മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​വും സു​ര​ക്ഷി​ത​ത്വ​വും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണെ​ന്നു മ​ല​പ്പു​റം ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ താ​മ​സ സ്ഥ​ല​ത്തു നി​ന്നു പു​റ​ത്താ​ക്കാ​നും സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്കു തി​രി​ച്ച​യ​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ല.
താ​മ​സ സ്ഥ​ല​ത്തു നി​ന്നു തൊ​ഴി​ലാ​ളി​ക​ളെ ഇ​റ​ക്കി​വി​ട്ടാ​ൽ തൊ​ഴി​ലു​ട​മ, കോ​ണ്‍​ട്രാ​ക്ട​ർ ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു. ​അ​ബ്ദു​ൾ ക​രീം അ​റി​യി​ച്ചു. തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ പു​റ​ത്തി​റ​ങ്ങു​ന്ന​തും സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തും നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്.
ച​ര​ക്കു വാ​ഹ​ന​ങ്ങ​ളി​ൽ ജി​ല്ലാ അ​തി​ർ​ത്തി ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്കെ​തിരേ​യും വാ​ഹ​ന ഡ്രൈ​വ​ർ​ക്കെ​തി​രെ​യും നി​യ​മ ന​ട​പ​ടി​യെ​ടു​ക്കും. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണ ല​ഭ്യ​ത പൂ​ർ​ണ​മാ​യും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ൽ ക​ണ്‍​ട്രോ​ൾ സെ​ൽ രൂ​പീ​ക​രി​ച്ച​താ​യും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക്് ജോ​ലി​ക്ക് പോ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​യ​തി​നാ​ൽ ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള​ട​ങ്ങി​യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. അ​തി​ന്‍റെ എ​കോ​പ​ന​മാ​ണ് ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൽ സെ​ൽ നി​ർ​വ​ഹി​ക്കു​ക.
പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ്ക​ള​ക്ട​ർ കെ.​എ​സ് അ​ഞ്ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചാ​ണ് ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ൽ രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
ക​ണ്‍​ട്രോ​ൾ സെ​ൽ ന​ന്പ​ർ: 9447448701, 9744236022, 9400868572.