തെ​റ്റി​ധാ​ര​ണ വ്യാ​പ​കം; നഗരസഭാ ഒാഫീസിലെത്തി അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ
Sunday, March 29, 2020 10:42 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ​തെ​റ്റി​ധ​രി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ വ്യാ​പ​ക​മാ​യ​തോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​ത്തി​ലെ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ലെ​ത്തി. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു തെ​റ്റി​ധ​രി​പ്പി​ക്കു​ന്ന വാ​ട്ട്സ് ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ളി​ൽ പ​രി​ഭ്രാ​ന്ത​രാ​യാ​ണ് കൂ​ട്ട​മാ​യി തൊ​ഴി​ലാ​ളി​ക​ൾ ഇ​ന്ന​ലെ രാ​വി​ലെ ന​ഗ​ര​സ​ഭ​യി​ലെ​ത്തി​യ​ത്. ഭ​ക്ഷ​ണ വി​ഷ​യ​മാ​ണെ​ന്നാ​ണ് ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ ആ​ദ്യം ധ​രി​ച്ച​ത്.

എ​ന്നാ​ൽ ഉ​ട​ൻ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും തു​ട​ർ​ന്നു ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലിം ഇ​വ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യാ​യി​രു​ന്നു. ഈ ​ഘ​ട്ട​ത്തി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ആ​ശ​ങ്ക പ​ങ്കു​വ​ച്ച​ത്. കേ​ര​ള​ത്തി​ൽ കോ​വി​ഡ് കാ​ര​ണം ഒ​രാ​ൾ മ​രി​ച്ചു​വെ​ന്നും ഇ​തു​മൂ​ലം രോ​ഗ​മാ​കെ പ​ട​രു​മെ​ന്നും ത​ങ്ങ​ൾ​ക്കെ​ല്ലാം കു​ടും​ബ​ത്തെ പോ​ലും കാ​ണാ​നാ​കാ​തെ ഇ​വി​ടെ ത​ന്നെ മ​രി​ക്കേ​ണ്ടി വ​രു​മെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.മാ​ത്ര​മ​ല്ല, കു​റ​ച്ച് ദി​വ​സം കൂ​ടി ക​ഴി​ഞ്ഞാ​ൽ ഭ​ക്ഷ​ണം കി​ട്ടാ​തെ പ​ട്ടി​ണി​യി​ലാ​കു​മെ​ന്നും ആ​യ​തി​നാ​ൽ ത​ങ്ങ​ൾ​ക്ക് വീ​ട്ടി​ൽ പോ​കാ​ൻ സാ​ഹ​ച​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ ചെ​യ​ർ​മാ​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളെ​ല്ലാം വാ​ട്ട്സ് ആ​പ്പ് മെ​സേ​ജാ​യി കി​ട്ടു​ന്നു​ണ്ടെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. ഇ​തേ​ത്തു​ർ​ന്നു നാ​ട്ടി​ൽ നി​ന്നു കു​ടും​ബ​ങ്ങ​ൾ നി​ര​ന്ത​രം വി​ളി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.
ഡ​ൽ​ഹി​യി​ൽ നി​ന്നു വാ​ഹ​നം ഏ​ർ​പ്പാ​ടാ​ക്കി ആ​ളു​ക​ളെ കൊ​ണ്ടു പോ​കു​ന്ന​തും അ​വ​ർ സൂ​ചി​പ്പി​ച്ചു. തു​ട​ർ​ന്നു ഹി​ന്ദി ഭാ​ഷ കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​വ​രു​ടെ കാ​ര്യ​ങ്ങ​ളി​ൽ തെ​റ്റി​ദ്ധാ​ര​ണ​ക​ൾ ഏ​റെ​ക്കു​റെ പ​രി​ഹ​രി​ച്ച് തൊ​ഴി​ലാ​ളി​ക​ളെ അ​ത​തു കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മ​ട​ക്കി അ​യ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് തൊ​ഴി​ലാ​ളി​ക​ളെ​ത്തി​യ എ​ട്ടു കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​ലീ​സും ന​ഗ​ര​സ​ഭാ ഹെ​ൽ​ത്ത് സ്ക്വാ​ഡു​മെ​ത്തി കൗ​ണ്‍​സി​ലിം​ഗ് ന​ൽ​കി. ന​ഗ​ര​സ​ഭ ഭ​ക്ഷ്യ​ക്കി​റ്റ് ന​ൽ​കി​യ​തു അ​വ​രെ ഓ​ർ​മി​പ്പി​ക്കു​ക​യും നി​ങ്ങ​ളെ സ​ഹാ​യി​ക്കു​മെ​ന്നു ഉ​റ​പ്പു ന​ൽ​കു​ക​യും ചെ​യ്തു.

ന​ഗ​ര​സ​ഭാ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.ദി​ലീ​പ് കു​മാ​ർ., സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സി.ഷാ​ജി, ജ​ഐ​ച്ച്ഐ സ​ക്കീ​ർ ഹു​സൈ​ൻ, ജെ​പി​എ​ച്ച് എ​ൻ.ശ്രീ​നി​വാ​സ്, അ​നി​ത. ദ്വി​ഭാ​ഷി​ക​ളാ​യി കെ.​പി മു​സ്ത​ഫ, സു​ധീ​ഷ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

അ​തേ​സ​മ​യം ന​ഗ​ര​ത്തി​ലെ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ചി​ല കേ​ന്ദ്ര​ങ്ങ​ൾ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും ഇ​തി​നെ​തി​രെ ജാ​ഗ്ര​ത വേ​ണ​മെ​ന്നും ഇ​ക്കാ​ര്യം അ​ന്വേ​ഷി​​ക്കു​മെ​ന്നും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.