ലോ​ക്ക്ഡൗ​ണി​ൽ കു​ടു​ങ്ങി ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ
Sunday, March 29, 2020 10:40 PM IST
നി​ല​ന്പൂ​ർ: രാ​ജ്യം ലോ​ക്ക് ഡൗ​ണ്‍​പ്ര​ഖ്യാ​പി​ച്ച​തോ​ടെ നൂ​റു​ക​ണ​ക്കി​ന് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് നി​ല​ന്പൂ​ർ ടൗ​ണി​ൽ ഉ​ൾ​പ്പെ​ടെ കു​ടു​ങ്ങി കി​ട​ക്കു​ന്ന​ത്. കൈ​യി​ലു​ള്ള പ​ണ​വും തീ​ർ​ന്ന് തു​ട​ങ്ങി​യ​തോ​ടെ ഇ​വ​ർ തീ​ർ​ത്തും ആ​ശ​ങ്ക​യി​ലാ​ണ്. നി​ല​ന്പൂ​ർ, ഏ​റ​നാ​ട്, വ​ണ്ടൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സു​ക​ളി​ലും സ്വ​കാ​ര്യ കെ​ട്ടി​ട​ങ്ങ​ളി​ലെ പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ ഇ​വ​രു​ടെ ജീ​വി​തം ദു​രി​ത​പൂ​ർ​ണ​മാ​യി.
ഇ​വ​രെ ഈ ​മേ​ഖ​ല​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന പ​ല ഏ​ജ​ൻ​സി​ക​ളും കൈ ​ഒ​ഴി​ഞ്ഞ​തോ​ടെ ഇ​വ​രു​ടെ ജീ​വി​തം ഏ​റെ ദു​രി​ത​പൂ​ർ​ണ​മാ​യി​രി​ക്കു​ക​യാ​ണ്. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം ര​ണ്ട് ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​വി​ടെ ഇ​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം ന​ൽ​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു​ണ്ട്. ഇ​തി​നൊ​രു പ​രി​ഹാ​ര​മാ​യി നി​ല​ന്പൂ​രി​ൽ പോ​ലീ​സ് ഇന്നലെ പ​ര​മാ​വ​ധി പേ​രു​ടെ ക​ണ​ക്കു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.
എ​ന്താ​യാ​ലും തീ​വ​ണ്ടി സ​ർ​വീ​സു​ക​ൾ അ​ട​ക്കം നി​ല​ച്ച​തോ​ടെ തീ​ർ​ത്തും ദു​രി​ത​ത്തി​ലാ​ണ് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ. ഇ​വ​രു​ടെ കാ​ര്യ​ത്തി​ൽ അ​താ​ത് പ്ര​ദേ​ശ​ങ്ങ​ളി​ലെ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തു​ക​ൾ, ന​ഗ​ര​സ​ഭ, എം​എ​ൽ​എ​മാ​ർ, എം​പി​മാ​ർ അ​ട​ക്ക​മു​ള്ള​വ​ർ കൂ​ടു​ത​ൽ ശ്ര​ദ്ധ പ​തി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.