നി​രോ​ധ​നാ​ജ്ഞ: 35 കേ​സു​ക​ൾ കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്തു
Sunday, March 29, 2020 10:40 PM IST
മ​ല​പ്പു​റം: കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ച നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച​തി​ന് ജി​ല്ല​യി​ൽ പോ​ലീ​സ് 35 കേ​സു​ക​ൾ കൂ​ടി ഇ​ന്ന​ലെ ര​ജി​സ്റ്റ​ർ ചെ​യ്തു. വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 59 പേ​രെ ഇ​ന്ന​ലെ അ​റ​സ്റ്റു ചെ​യ്ത​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു.​അ​ബ്ദു​ൾ ക​രീം അ​റി​യി​ച്ചു. നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് നി​ര​ത്തി​ലി​റ​ക്കി​യ നാ​ല് വാ​ഹ​ന​ങ്ങ​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഇ​തോ​ടെ നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച​തി​ന് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളു​ടെ എ​ണ്ണം 267 ആ​യി. 387 പേ​രെ​യാ​ണ് ഇ​തു​വ​രെ അ​റ​സ്റ്റു ചെ​യ്ത​ത്.
ജി​ല്ല​യി​ലാ​കെ ഇ​തു​വ​രെ 42 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.​കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ പ്ര​ഖ്യാ​പി​ച്ച ആ​രോ​ഗ്യ​ജാ​ഗ്ര​ത ലം​ഘി​ച്ച​തി​നും തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ച്ചി​നും ഇ​ന്ന​ലെ 39 കേ​സു​ക​ളാ​ണ് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.